പ്രധാന രേഖകള്‍ ചോര്‍ന്നിട്ടില്ല, പുറത്തുവന്നത് മാധ്യമങ്ങള്‍ക്കു നല്കിയ കുറിപ്പെന്ന് തോമസ് ഐസക്ക്
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത് പരിശോധിച്ച് നടപടിയെടുക്കും
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. ബജറ്റിലെ പ്രസക്ത ഭാഗങ്ങളൊന്നും ചോര്‍ന്നിട്ടില്ല. ചോര്‍ന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് മാധ്യമങ്ങള്‍ക്കു വിതരണം ചെയ്യാന്‍ തയ്യാറാക്കിയ കുറിപ്പാണ്. ബജറ്റിന് രഹസ്യസ്വഭാവം നഷ്ടമായിട്ടില്ല. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പതു മണിക്കാണ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. 10.2നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് നിന്ന് ബജറ്റ് സോഷ്യല്‍ മീഡിയകള്‍ വഴി ചോര്‍ന്നതായി ആരോപണമുന്നയിക്കുകയായിരുന്നു. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ചോര്‍ന്നിട്ടുണ്ടെങ്കില്‍ അതു ഗൗരവമുള്ളതാണെന്നും സ്പീക്കറുമായി ആലോചിച്ച ശേഷം മറുപടി പറയാമെന്നും ഐസക്ക് അറിയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. അല്‍പ്പനേരം തടസ്സപ്പെട്ട ബജറ്റ് ധനമന്ത്രി പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ചെന്നിത്തല മീഡിയ റൂമിലിരുന്ന് സമാന്തരമായ ബജറ്റ് സഭയ്ക്കു പുറത്ത് അവതരിപ്പിക്കുകയും ചെയ്തു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications