കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന രേഖകള്‍ ചോര്‍ന്നിട്ടില്ല, പുറത്തുവന്നത് മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പെന്ന് തോമസ് ഐസക്ക്

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത് പരിശോധിച്ച് നടപടിയെടുക്കും

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. ബജറ്റിലെ പ്രസക്ത ഭാഗങ്ങളൊന്നും ചോര്‍ന്നിട്ടില്ല. ചോര്‍ന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് മാധ്യമങ്ങള്‍ക്കു വിതരണം ചെയ്യാന്‍ തയ്യാറാക്കിയ കുറിപ്പാണ്. ബജറ്റിന് രഹസ്യസ്വഭാവം നഷ്ടമായിട്ടില്ല. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

1

രാവിലെ ഒമ്പതു മണിക്കാണ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. 10.2നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് നിന്ന് ബജറ്റ് സോഷ്യല്‍ മീഡിയകള്‍ വഴി ചോര്‍ന്നതായി ആരോപണമുന്നയിക്കുകയായിരുന്നു. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

2

ചോര്‍ന്നിട്ടുണ്ടെങ്കില്‍ അതു ഗൗരവമുള്ളതാണെന്നും സ്പീക്കറുമായി ആലോചിച്ച ശേഷം മറുപടി പറയാമെന്നും ഐസക്ക് അറിയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. അല്‍പ്പനേരം തടസ്സപ്പെട്ട ബജറ്റ് ധനമന്ത്രി പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ചെന്നിത്തല മീഡിയ റൂമിലിരുന്ന് സമാന്തരമായ ബജറ്റ് സഭയ്ക്കു പുറത്ത് അവതരിപ്പിക്കുകയും ചെയ്തു.

English summary
state budget started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X