പാലക്കാട് ബുദ്ധ ധര്‍മ്മം വൻതോതിൽ പ്രചരിച്ചതിന് തെളിവുകൾ
പാലക്കാട്: കേരളത്തിലും വിശിഷ്യാ പാലക്കാട്ടും ബുദ്ധ ധമ്മം വലിയ തോതിൽ പ്രചരിച്ചിരുന്നതായി തെളിവുകൾ കണ്ടെത്തി.ജില്ലയിൽ സാധാരണ ജനങ്ങൾക്കിടയിലും വമ്പിച്ച സ്വാധീനം ബുദ്ധിസത്തിനുണ്ടായിരുന്നു. ഇവിടത്തെ ഭൂരിപക്ഷ ജനതയായ ഈഴവരുടെയും മറ്റ് അധ:സ്ഥിതരുടെയും പൂർവ്വ മതവും മറ്റൊന്നായിരുന്നില്ലെന്ന് അടുത്തിടെ പുറത്തിറങ്ങിയ പാലക്കാടിന്റെ സാമൂഹിക ചരിത്ര പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. 1939 ലാണ് വികെ ചാമി എന്ന ബുദ്ധമത വിശ്വാസി എഴുതി കയ്യെഴുത്തു പ്രതിയായി സൂക്ഷിച്ചു വച്ചിരുന്നത്.
ഈ നാടിന്റെ സൂഷ്മമായ ചരിത്രവും മറ്റും അതിൽ വിവരിക്കുന്നുണ്ട്.
ബുദ്ധ ധമ്മത്തിന് ഇവിടെ നിലനിൽക്കാൻ പലതരം പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായിട്ടും നിലവിൽ ബുദ്ധ ധമ്മം ആചരിച്ച് ഒരുപാട് പേർ ഇപ്പോഴും ഈ ജില്ലയിൽ ജീവിച്ച് വരുന്നു. 1919 മുതൽ സഹോദരനയ്യപ്പന്റെയും ,മിതവാദി സി. കൃഷ്ണൻ, വി .കെ ചാമി എന്നിവരുടെ നേതൃത്ത്വത്തിൽബുദ്ധധമ്മം വ്യാപകമായി പ്രചരിപ്പിച്ചതിൽ പ്രചോദനം ഉൾക്കൊണ്ട് പാലക്കാട് തേങ്കുറിശ്ശിയിൽ നിർമ്മിച്ചതാണ് ബുദ്ധരു തപോബോധി വിഹാരം.

1973 ലാണ് പാലക്കാട് ജില്ലയിലെ പുല്ലുപ്പാറയിൽ ബുദ്ധ വിഹാരം നിർമ്മിച്ചതായി കാണുന്നത്.അവിടെ ,സമീപവാസികളേയും ബുദ്ധിസത്തിൽ താൽപ്പര്യമുള്ളവരെയും പങ്കെടുപ്പിച്ച് മെഡിറ്റേഷനും ബുദ്ധസൂക്തങ്ങളുടെ പാരായണവും നടത്തിവന്നിരുന്നതായി സമീപവാസികൾ പറയുന്നു.
ബുദ്ധഭിക്ഷുക്കളും ഇവിടെ സ്ഥിരം സന്ദർശകരായിരുന്നു.
ആറുമുഖൻ ഗയ സന്ദർശ്ശനത്തിനായി പോകുകയും തുടർന്ന് തിരിച്ച് വരാതായതായും അന്വേഷണത്തിൽ അറിയുന്നു.
അദ്ദേഹത്തിന്റെ അഭാവത്തിൽ ഈ ബുദ്ധ വിഹാരം നാശോന്മുഖമായി. ബുദ്ധ പ്രതിമ തന്നെ ഇളക്കിയെടുത്തതായി കാണുന്നു. കല്ലുകൾ ഇളക്കിയിരിക്കുന്നു. സ്ഥലം കാടുപിടിച്ച് കിടക്കുന്നു. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇത് മാറുകയും ചെയ്തിരിക്കുന്നു.മദ്യകുപ്പികളുടെ അവശിഷ്ടങ്ങളും കാണുന്നുണ്ട്.
ആറുമുഖൻ തുടങ്ങി വെച്ച ബുദ്ധധമ്മപ്രവർത്തനങ്ങൾ തുടർന്ന് മുന്നോട്ടു കൊണ്ടുപോകാൻ പാലക്കാട് ജില്ലയിലെ ധമ്മവിശ്വാസികൾ തീരുമാനിച്ചിട്ടുണ്ട്
ഇത്തവണ നാട്ടുകാരുടെ സഹകരണത്തോടെ ബുദ്ധ പൂർണ്ണിമയും ഇവിടെ ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications