കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തന സജ്ജമായി; ചെലവുകള്‍ എങ്ങനെ വഹിക്കുമെന്നോര്‍ത്ത് കുമ്പഡാജെ പഞ്ചായത്തിന് ആധിയേറി

Google Oneindia Malayalam News

കുമ്പഡാജെ: കുമ്പഡാജെ പഞ്ചായത്തില്‍ നിര്‍മ്മിച്ച ബഡ്‌സ് സ്‌കൂള്‍ കെട്ടിടം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ തനത് ഫണ്ടില്ലാത്ത പഞ്ചായത്ത് ഭരണസമിതിക്ക് ആധിയേറി. ഒന്നരകോടി രൂപ ചെലവഴിച്ചാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. കരാറുകാരന് പണം ലഭിക്കുന്നതോടെ ഇത് പഞ്ചായത്തിന്റെ ആസ്തിയില്‍ വരും. ഇതോടെ ഇവിടെ നിയമിക്കുന്ന ജീവനക്കാരുടെയും ഭക്ഷണത്തിന്റെയും ചെലവ് ആരു വഹിക്കുമെന്ന ആവലാതിയിലാണ് പഞ്ചായത്ത് അധികൃതര്‍. ആകെ 1.70 ലക്ഷം തനത് ഫണ്ടുള്ള പഞ്ചായത്ത് നിത്യചെലവിന് തന്നെ ബുദ്ധിമുട്ടുകയാണ്. ഇങ്ങനെയൊരു സാഹചര്യമുള്ളപ്പോഴാണ് നബാര്‍ഡിന്റെ സഹായത്തോടെ പഞ്ചായത്തില്‍ കെട്ടിടം പണിതത്.

വര്‍ഷത്തില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപയുടെ അധിക ചെലവ് വേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുമ്പഡാജെ പഞ്ചായത്തിന് ബഡ്‌സ് സ്‌കൂള്‍ അനുവദിച്ചപ്പോള്‍ മുന്‍ പഞ്ചായത്ത് ഭരണ സമിതി ഇതിന്റെ നടത്തിപ്പിന് വേണ്ട ഭാരിച്ച ചെലവിന്റെ കാര്യം ഓര്‍ത്തിരുന്നില്ല. ഫിസിയോ തെറാപ്പിസ്റ്റ്, രണ്ട് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികമാര്‍, നാല് ആയമാര്‍, ഒരു കുക്ക്, ഭക്ഷണ സാധനങ്ങള്‍, ആംബുലന്‍സ് ഡ്രൈവര്‍, വൈദ്യുതി ബില്‍ എന്നിവയ്ക്ക് കനത്ത സാമ്പത്തിക ചെലവാണ് വേണ്ടി വരുന്നത്.

kasarcode

ആകെയുള്ള 65 സെന്റില്‍ ഹാള്‍, നടുമുറ്റം, അടുക്കള, പരിശോധനാ മുറി എന്നിവയായി 55 സെന്റ് സ്ഥലത്തും കെട്ടിടമാണുള്ളത്. പഞ്ചായത്ത് പരിധിയിലുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെ കൂടാതെ പുറത്ത് നിന്നുള്ളവര്‍ക്കും സ്‌കൂളില്‍ സൗകര്യം നല്‍കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

പഞ്ചായത്ത് ജീവനക്കാര്‍ക്ക് പോലും ശമ്പളം നല്‍കാന്‍ തനത് ഫണ്ടില്ലാതെ കഷ്ടപ്പെടുകയാണ് പഞ്ചായത്ത് അധികൃതര്‍. സര്‍ക്കാറില്‍ നിന്നും സഹായം ലഭിച്ചാല്‍ സാമ്പത്തിക ബാധ്യത ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. ഡ്രൈവര്‍ക്ക് ശമ്പളം നല്‍കാനാവാത്തതിനാല്‍ പഞ്ചായത്തിന് ലഭിച്ച ആംബുലന്‍സും ഓടുന്നില്ല. പുതിയതായി ലഭിച്ച ആംബുലന്‍സ് ഷെഡില്‍ കിടന്ന് രണ്ടര വര്‍ഷമായി തുരുമ്പെടുക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ചില പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ കെട്ടിടങ്ങള്‍ പണിയുന്നതല്ലാതെ ഇത് ദുരിത ബാധിതര്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന ആക്ഷേപമുണ്ട്.

English summary
budz school start functioning in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X