കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോത്തുകൾ പരസ്പരം കൊമ്പുകോർത്തു! തടയാനെത്തിയ ഉടമസ്ഥൻ പോത്തിന്റെ കുത്തേറ്റു മരിച്ചു, സംഭവം കൊച്ചിയിൽ

തുട ഭാഗത്ത് കുത്തേറ്റ ഇബ്രാഹിം ഏതാനും മീറ്റർ ദൂരത്താണ് തെറിച്ചുവീണത്.

Google Oneindia Malayalam News

കൊച്ചി: പാടത്ത് മേയാൻ വിട്ട പോത്ത് ഉടമസ്ഥനെ കുത്തിക്കൊന്നു. കളമശേരി കൂടോത്ത് വീട്ടിൽ ഇബ്രാഹിം(50) ആണ് പോത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ജൂൺ ഒന്ന് വ്യാഴാഴ്ച രാവിലെ കളമശേരി കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തുള്ള പാടത്തായിരുന്നു സംഭവം.

ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ

പൊതു വിദ്യാഭ്യാസ രംഗത്ത് ക്ഷീണം വന്നു; ക്ലാസ് റൂം ഹൈടെക്കാക്കാൻ കാരണം? പിണറായി പറയുന്നു!!പൊതു വിദ്യാഭ്യാസ രംഗത്ത് ക്ഷീണം വന്നു; ക്ലാസ് റൂം ഹൈടെക്കാക്കാൻ കാരണം? പിണറായി പറയുന്നു!!

ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള മൂന്നു പോത്തുകളെ രാവിലെയാണ് പാടത്ത് മേയാൻ വിട്ടത്. ഇതിനിടെ പോത്തുകൾ തമ്മിൽ കലഹത്തിലേർപ്പെടുകയും പരസ്പരം കുത്താൻ തുടങ്ങുകയും ചെയ്തു. പോത്തുകൾ പരസ്പരം കുത്തുന്നത് കണ്ടാണ് ഇബ്രാഹിം സ്ഥലത്തെത്തുന്നത്.

buffalo

കുത്തുണ്ടാക്കിയ പോത്തുകളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു പോത്ത് ഇബ്രാഹിമിനെ കുത്തിയത്. തുട ഭാഗത്ത് കുത്തേറ്റ ഇബ്രാഹിം ഏതാനും മീറ്റർ ദൂരത്താണ് തെറിച്ചുവീണത്. പിന്നാലെത്തിയ പോത്ത് വീണ്ടും ഇബ്രാഹിമിനെ ആക്രമിച്ചു. പാടത്ത് ചെളി നിറഞ്ഞതിനാൽ ഇബ്രാഹിമിന് ഓടിരക്ഷപ്പെടാനും കഴിഞ്ഞില്ല.

Read Also: ദളപതിക്ക് ശേഷം വീണ്ടും രജനിയും മമ്മൂട്ടിയും? ഇക്കുറി മമ്മൂട്ടി ചരിത്ര പുരുഷന്‍, രജനി ഗ്യാങ്സ്റ്റർ???

സംഭവം കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് പോത്തിനെ പിന്തിരിപ്പിച്ചത്. ഇബ്രാഹിമിനെ ഉടൻതന്നെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സൈനബയാണ് ഇബ്രാഹിമിന്റെ ഭാര്യ.

English summary
buffalo killed man in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X