ബഫർ സോണ്‍: കെസിബിസി രാഷ്ട്രീയമുതലെടുപ്പിന്റെ ഭാഗമാവരുതെന്ന് മന്ത്രി എകെ ശശീന്ദ്രന്
തിരുവനന്തപുരം: ബഫർസോണ്‍ വിഷയത്തില്‍ കെസിബിസിയുടെ സമര പ്രഖ്യാപനത്തിനെതിരെ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. കര്‍ഷക താല്പര്യത്തിന് അനുസരിച്ചുള്ള നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കെ സി ബി സി നേതൃത്വം ഇത് മനസിലാക്കണം. രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ നടത്തുന്ന ശ്രമങ്ങളോട് കൂട്ടുനില്‍ക്കരുതെന്നും എകെ ശശീന്ദ്രന് വ്യക്തമാക്കുന്നു.
രാജ്യത്തെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കി.മീ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായിരിക്കണമെന്ന ബഹു. സുപ്രീംകോടതിയുടെ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല എന്ന് ചൂണ്ടികാണിച്ചുകൊണ്ട് സംസ്ഥാനം ഇതിനോടകം തന്നെ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിക്കുന്നു.

സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ സംസ്ഥാനത്തെ ജനസാന്ദ്രത, ജനവാസ കേന്ദ്രങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ബഫര്‍ സോണില്‍ ആക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഈ സാഹചര്യങ്ങള്‍ ബഹു.സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്നുള്ള ജനസാന്ദ്രതയും വിവിധ കെട്ടിടങ്ങള്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ ക്രോഡീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇപ്രകാരം തയ്യാറാക്കുന്ന രേഖ പ്രസ്തുത പുനഃപരിശോധന ഹര്‍ജിയില്‍ ഒരു തെളിവായി ഹാജാരക്കുന്നതിന് വേണ്ടിയാണ്. ഇത്തരത്തിലുള്ള തെളിവ് ശേഖരണങ്ങള്‍ റവന്യൂ വകുപ്പിന്റെയോ വനം വകുപ്പിന്റെ ആധികാരിക രേഖയായി ഉപയോഗിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കുന്നതല്ല.
ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ ഉത്തരവില്‍ നിലവിലുള്ള നിര്‍മ്മാണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളോ (സാറ്റ്ലൈറ്റ് ഇമേജിംഗ്) അല്ലെങ്കില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്നുമാസത്തിനകം ഹാജരാക്കാന്‍ ബഹു. സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉപഗ്രഹ ചിത്രങ്ങള്‍ പൂര്‍ണ്ണമാകാന്‍ സാധ്യതയില്ല എന്നും കെട്ടിടങ്ങള്‍, ചില ഭൂപ്രദേങ്ങള്‍ എന്നിവ നിഴല്‍ മൂലമോ മരങ്ങളുടെ തടസ്സങ്ങള്‍ വഴിയോ വ്യക്തമാകാന്‍ സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കിയാണ് ഫീല്‍ഡ് പരിശോധന കൂടി നടത്തി നിലവിലുള്ള എല്ലാ കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും രേഖപ്പെടുത്തി ബഹു. സുപ്രീംകോടതിയില്‍ സമര്‍പ്പിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
ഫീല്‍ഡ് പരിശോധനയില്‍ ഉണ്ടാകുന്ന അപാകതകള്‍ പരിശോധിച്ച് പൂര്‍ണ്ണമായും പരിഹാരം കണ്ടെത്തുന്നതിനാണ് റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ അധീനതയിലുള്ള സ്വതന്ത്ര സ്ഥാപനമായ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്വിയോണ്മെന്റ് സെന്റര്‍ ആണ് ഉപഗ്രഹ ചിത്രങ്ങള്‍ തയ്യാറാക്കിയതെന്നും എകെ ശശീന്ദ്രന് അഭിപ്രായപ്പെടുന്നു.
ശരിയായ രീതിയില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ച് ജനസാന്ദ്രതയും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും ബഹു.സുപ്രീംകോടതിയെ രേഖാമൂലം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിലൂടെ മാത്രമെ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു കി.മീ ബഫര്‍സോണ്‍ പ്രദേശം ജനവാസ മേഖലയാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു. സുപ്രീംകോടതി നിശ്ചയിച്ച സ്ഥലങ്ങളില്‍ ഉള്‍പ്പെട്ട ജനസാന്ദ്രത മേഖലകളും കൃഷി സ്ഥലങ്ങളും മറ്റും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കി കിട്ടുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
സുപ്രീംകോടതി നിശ്ചയിച്ച ബഫര്‍സോണ്‍ പ്രദേശമായ ഒരു കി.മീ പ്രദേശത്തു നിന്നും ആളുകള്‍ ഒഴിഞ്ഞു പോകേണ്ടി വരും എന്ന തെറ്റായ പ്രചരണം സാധാരണ ജനങ്ങളില്‍ ഭീതി പരത്തുന്നതിനു വേണ്ടി മാത്രമാണ്. അങ്ങനെയൊരു പ്രശ്നം യാതൊരു കാരണവശാലും ഉണ്ടാകുന്നതല്ല എന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കാന്‍ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഈ പ്രദേശത്ത് വാഹനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ട്, ഇത്തരം സ്ഥലങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം ആകും തുടങ്ങിയ തെറ്റായ പ്രചരണങ്ങള്‍ നിക്ഷിപ്ത താല്പര്യക്കാര് നടത്തുന്നുണ്ട്. ഈ തെറ്റായ പ്രചരണങ്ങളില്‍ മലയോര മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ വീഴരുതെന്ന് സര്‍ക്കാര്‍ അഭ്യാര്‍ത്ഥിക്കുന്നു.
ബഹു. സുപ്രീംകോടതി ബഫര്‍ സോണ്‍ നിശ്ചിയിച്ചിട്ടുള്ളത് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ്. ഈ പ്രദേശത്ത് കേന്ദ്ര വന സംരക്ഷണ നിയമം ബാധമാകുകയില്ല. ഇത്തരം കുപ്രചരണങ്ങള്‍ വിശ്വസിച്ച് സാധാരണ ജനങ്ങള്‍ പ്രവര്‍ത്തിക്കരുത് എന്നാണ് സര്‍ക്കാരിന് പറയാനുള്ളത്.
ബഫര്‍ സോണ്‍ ആണെന്ന് ബഹു. സുപ്രീംകോടതി പറഞ്ഞിട്ടുള്ള സ്ഥലങ്ങള്‍ ജനസാന്ദ്രത കൂടിയ ജനവാസ മേഖലയാണ് എന്നും അത് ബഫര്‍സോണ്‍ ആക്കാന്‍ പറ്റില്ല എന്നും തെളിയിക്കുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിന് പൊതുജനങ്ങള്‍ സര്‍ക്കാരിനോടും മറ്റ് ഏജന്‍സികളോടും പൂര്‍ണ്ണമായും സഹകരിക്കണമെന്നും നിങ്ങള്‍ക്കുള്ള പരാതികള്‍ രേഖാമൂലം ജസ്റ്റിസ് തോട്ടത്തില്‍ അധ്യക്ഷനായിട്ടുള്ള കമ്മിറ്റിയെ അറിയിക്കണമെന്നും ([email protected]) (ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2, തിരുവനന്തപുരം 695001) താല്പര്യപ്പെടുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫീല്‍ഡ് പരിശോധന നടത്തുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു.
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications