India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഫര്‍സോണില്‍ പ്രതിഷേധം: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഇന്ന് ഹർത്താൽ

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ മലയോര മേഖയിൽ ഇന്ന് യു ഡി എഫ് ഹർത്താൽ. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് ഹർത്താൽ നടത്തുന്നത്. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ 7 പഞ്ചായത്തുകളിലാണ് ഹർത്താൽ.

രാവിലെ 6 മണിയ്ക്ക് ആരംഭിച്ച ഹർത്താൽ വൈകിട്ട് 6 മണി വരെ തുടരും. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവിൽ സംസ്ഥാന സർക്കാർ മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കാൻ മുന്നോട്ട് വന്നില്ലെന്നാണ് യു ഡി എഫ് ഉന്നയിക്കുന്ന ആരോപണം.

അതേസമയം , കോടതിയുടെ ഉത്തരവിൽ കേരളം വിയോജിപ്പ് പ്രകടിപ്പിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കോടതി ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ നീക്കം. കോടതി വിധിയിൽ ഇളവ് തേടി കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിൽ നിന്നും ജനവാസ മേഖല ഒഴിവാക്കണം എന്ന കാര്യത്തിൽ കേന്ദ്രത്തിനും കേരളത്തിനും ഒരേ അഭിപ്രായമാണ് ഉള്ളതെന്ന് വനം വകുപ്പ് മന്ത്രി പറഞ്ഞു.

" സർക്കാർ കർഷകർക്കൊപ്പം ആണ് . കോടതിയുടെ ഈ വിധിയിൽ കർഷക സമൂഹം ആശങ്കപ്പെടേണ്ടതില്ല. കേരളത്തിലെ കർഷകരുടെ താല്പര്യം സംരക്ഷിക്കാൻ ഉള്ള വഴികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. കർഷകരുമായി ഏറ്റുമുട്ടലിന് സാഹചര്യം ഉണ്ടാകുന്നില്ല. ജൂലൈ മാസത്തിൽ സുപ്രീംകോടതി അവധി കഴിഞ്ഞ് വീണ്ടും തുറക്കും

ഈ കാലയളവിൽ ഹർജി സമർപ്പിക്കാനാണ് കേരളത്തിന്റെ തീരുമാനം. ജൂലൈ 12 - ന് ഹര്‍ജി നല്‍കിയേക്കും. എംപവർ കമ്മിറ്റിയുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തും. നിലവിൽ കേന്ദ്രത്തിന് സമർപ്പിച്ച പ്രപ്പോസൽ പരിഷ്കരിക്കണോ അതോ പുതിയ പ്രപോസൽ നൽകണമോ എന്ന് നിയമോപദേശത്തിന് ശേഷം തീരുമാനിക്കും " .

അഗ്നിപഥ് പ്രക്ഷോഭം ശക്തമാകുന്നു; ബിഹാറിൽ ഒരു മരണം..സംസ്ഥാനത്ത് ഇന്ന് ബന്ദ്..ഹരിയാണയിൽ നിരോധനാജ്ഞഅഗ്നിപഥ് പ്രക്ഷോഭം ശക്തമാകുന്നു; ബിഹാറിൽ ഒരു മരണം..സംസ്ഥാനത്ത് ഇന്ന് ബന്ദ്..ഹരിയാണയിൽ നിരോധനാജ്ഞ

അതേസമയം, വന്യ ജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന - നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം എന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജൂൺ 3 - നായിരുന്നു കോടതിയുടെ ഉത്തരവ് ഉണ്ടായത്. മലയോര മേഖലയിലുള്ള കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കോടതിക്ക് മുമ്പാകെ മൂന്ന് മാസത്തിനകം സമർപ്പിക്കണം എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്

cmsvideo
  PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

  അതേസമയം, സമാന വിഷയത്തിൽ ജൂൺ 16 - ന് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യു ഡി എഫ് ഹർത്താൽ നടത്തിയിരുന്നു. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന ആവശ്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഹർത്താലിന്റെ ഭാഗമായി യു ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തിരുന്നു. എന്നാൽ, എൽ ഡി എഫിന്റെ നേതൃത്വത്തിലും വയനാട്ടിൽ ഹർത്താൽ നടത്തിയിരുന്നു.

  English summary
  Buffer zone protest: UDF conducting hartal in hilly areas of Kozhikode district from today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X