കലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ഇടിഞ്ഞ് താണു.. ഒഴിവായത് വന്‍ ദുരന്തം! മെട്രോയ്ക്ക് ഭീഷണി
കലൂര്‍: കൊച്ചി കലൂരില്‍ നിര്‍മ്മാണത്തിലിരുന്ന പോത്തീസിന്റെ മൂന്ന് നില കെട്ടിടം ഇടഞ്ഞ് താഴ്ന്നു. കെട്ടിടത്തിനുള്ള പൈലിങ്ങ് നടക്കവേ രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്. സമീപത്തെ പൈപ്പില്‍ നിന്ന് ശക്തമായി വെള്ളം ഒഴുകിയതിന് പിന്നാലെയായിരുന്നു കെട്ടിടം ഇടിഞ്ഞ് താണത്. നിര്‍മ്മാണ തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സുരക്ഷ മുന്‍നിര്‍ത്തി മെട്രോ റോഡ് ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു.

കലൂരിനും ലിസി ആസ്പത്രി സ്റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിന് സമീപമാണ് കെട്ടിടം തകര്‍ന്നത്. പൈലിങ്ങ് ജോലി നടക്കുന്നതിനിടെയായിരുന്നു സംഭവം. കെട്ടിട നിര്‍മ്മാണത്തിന് സ്ഥലത്ത് എത്തിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികളും ജെസിബിയുമടക്കം കെട്ടിടത്തിന് അടിയില്‍ പെട്ടിരുന്നു. മെട്രോയുടെ തൂണുകള്‍ കടന്ന് പോകുന്ന ഭാഗങ്ങളില്‍ റോഡിന് സമീപത്തായി ഗര്‍ത്തവും രൂപപ്പെട്ടു. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതോടെ വെള്ളിയാഴ്ച ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേ മെട്രോ സര്‍വ്വീസ് നടത്തൂ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ മെട്രോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയാണ്. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സര്‍വ്വീസ് സംബന്ധിച്ച കാര്യങ്ങള്‍ പുനരാരംഭിക്കുകയുള്ളൂ. ഇതുവഴിയുള്ള റോഡ് ഗതാഗതത്തിനും നിയന്ത്രണം ഉണ്ട്.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications