കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ഇടിഞ്ഞ് താണു.. ഒഴിവായത് വന്‍ ദുരന്തം! മെട്രോയ്ക്ക് ഭീഷണി

  • By Desk
Google Oneindia Malayalam News

കലൂര്‍: കൊച്ചി കലൂരില്‍ നിര്‍മ്മാണത്തിലിരുന്ന പോത്തീസിന്‍റെ മൂന്ന് നില കെട്ടിടം ഇടഞ്ഞ് താഴ്ന്നു. കെട്ടിടത്തിനുള്ള പൈലിങ്ങ് നടക്കവേ രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്. സമീപത്തെ പൈപ്പില്‍ നിന്ന് ശക്തമായി വെള്ളം ഒഴുകിയതിന് പിന്നാലെയായിരുന്നു കെട്ടിടം ഇടിഞ്ഞ് താണത്. നിര്‍മ്മാണ തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സുരക്ഷ മുന്‍നിര്‍ത്തി മെട്രോ റോഡ് ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു.

buildingcollapse

കലൂരിനും ലിസി ആസ്പത്രി സ്റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിന് സമീപമാണ് കെട്ടിടം തകര്‍ന്നത്. പൈലിങ്ങ് ജോലി നടക്കുന്നതിനിടെയായിരുന്നു സംഭവം. കെട്ടിട നിര്‍മ്മാണത്തിന് സ്ഥലത്ത് എത്തിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികളും ജെസിബിയുമടക്കം കെട്ടിടത്തിന് അടിയില്‍ പെട്ടിരുന്നു. മെട്രോയുടെ തൂണുകള്‍ കടന്ന് പോകുന്ന ഭാഗങ്ങളില്‍ റോഡിന് സമീപത്തായി ഗര്‍ത്തവും രൂപപ്പെട്ടു. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇതോടെ വെള്ളിയാഴ്ച ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേ മെട്രോ സര്‍വ്വീസ് നടത്തൂ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ മെട്രോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയാണ്. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സര്‍വ്വീസ് സംബന്ധിച്ച കാര്യങ്ങള്‍ പുനരാരംഭിക്കുകയുള്ളൂ. ഇതുവഴിയുള്ള റോഡ് ഗതാഗതത്തിനും നിയന്ത്രണം ഉണ്ട്.

English summary
building collapsed near kaloor metro station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X