കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രൊ പാതയ്ക്കു സമീപം കെട്ടിടം തകര്‍ന്ന സംഭവം; റോഡിന്റെ പുനര്‍നിര്‍മാണം നാളെ പൂര്‍ത്തിയാക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: കലൂരില്‍ മെട്രൊ റെയ്ല്‍ പാതയ്ക്കു സമീപം കെട്ടിട നിര്‍മാണ സൈറ്റിലെ മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണ ജോലി പുരോഗമിക്കുന്നു. റോഡ് നിര്‍മാണം ഇന്നു പൂര്‍ത്തിയായേക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തകര്‍ന്ന റോഡ് പുനര്‍നിര്‍മിച്ചു ബലപ്പെടുത്തിയ ശേഷം മെട്രൊ പാതയുടെ താഴെയുള്ള റോഡ് വഴി ഗതാഗതം പുന:സ്ഥാപിക്കാനാണു തീരുമാനം.

തകര്‍ന്ന റോഡിന് തൊട്ടു മേല്‍ ഭാഗത്തുള്ള ഈ റോഡ് വഴി അപകടമുണ്ടായ വ്യാഴം രാത്രി മുതല്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി തെങ്ങിന്‍ കുറ്റികള്‍ അടിച്ച് പൈല്‍ ചെയ്യുന്നതും ഒന്നര മീറ്റര്‍ ഉയരത്തില്‍ പാറപ്പൊടിയിട്ടു ലെവല്‍ ചെയ്യുന്നതും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇതിനു മുകളിലായി ജലഅതോറിറ്റിയുടെ 300 എംഎം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി വൈകിട്ടു തുടങ്ങി. ഇതു പൂര്‍ത്തിയാക്കിയ ശേഷം മുകളില്‍ മണ്ണിട്ടു റോഡ് ഫോം ചെയ്യും.

kaloor-building

നിര്‍മാണ സൈറ്റിലുണ്ടായ അപകടത്തെ കുറിച്ചു പഠിക്കാന്‍ ജില്ലാകലക്റ്റര്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം പരിശോധന തുടങ്ങി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റര്‍ പി.ഡി.ഷീലാദേവി, സീനിയര്‍ ടൗണ്‍ പ്ലാനര്‍ പി.ആര്‍. ഉഷാകുമാരി, ജിയോളജിസ്റ്റ് കൃഷ്‌ണേന്ദു എന്നിവരുള്‍പ്പെട്ട ആറംഗ സമിതിയാണ് അപകടത്തി കാരണങ്ങള്‍ അന്വേഷിക്കുന്നത്.

English summary
building collapsed near kochi metro,road reconstruction will ends tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X