പ്രതിരോധിക്കാന്‍ മറുനാടന്‍ തൊഴിലാളികളുമായി ഉടമകള്‍ കലക്റ്ററേറ്റിനു മുന്നില്‍
കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ മറുനാടന്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങള്‍ അടച്ചുപൂട്ടാനുള്ള ജില്ലാ കലക്റ്ററുടെ ഉത്തരവിനെ നേരിടാന്‍ മറുതന്ത്രവുമായി കെട്ടിട ഉടമകള്‍. മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ശന നടപടികളുണ്ടായ കായക്കൊടി പഞ്ചായത്തിലെ തളീക്കരയിലെ കെട്ടിട ഉടമകളാണ് തൊഴിലാളികളുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. താമസിക്കാന്‍ മറ്റിടങ്ങള്‍ ഇല്ലെന്നും രണ്ടുനാള്‍കൊണ്ട് ഒഴിഞ്ഞുപോകാന്‍ കഴിയില്ലെന്നും പറഞ്ഞാണ് ഇവര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. എന്നാല്‍ കെട്ടിടത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് നിങ്ങളുടെ കൂടെ നന്മയക്കാണെന്നും ആരോഗ്യകരമായ ജീവിതം സാധ്യമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നുമുള്ള നിര്‍ദേശമാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. ഇതോടെ ഇവര്‍ വെറുംകൈയോടെ മടങ്ങി.
കഴിഞ്ഞ ജനുവരിയിലാണ് മറുനാടന്‍ തൊഴിലാളികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിയം പഞ്ചായത്തില്‍ രൂക്ഷമായത്. കായക്കൊടി ഗ്രാമപഞ്ചായത്ത് നടത്തിയ ആരോഗ്യപരിശോധനയില്‍ ചില തൊഴിലാളികള്‍ക്ക് മന്ത് രോഗം കണ്ടെത്തിയതോടെ ആയിരുന്നു തുടക്കം. തുടര്‍ന്ന് കൂടുതല്‍ പേരെ പരിശോധിക്കുകയും 50ലേറെ പേര്‍ക്ക് മന്ത് അണുബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. കെട്ടിട ഉടമകളും നാട്ടുകാരും തമ്മിലുള്ള തര്‍ക്കത്തിനും കൈയാങ്കളിക്കും ഇതു വകവെച്ചു. തൊഴിലാളികളെ പാര്‍പ്പിച്ച കെട്ടിടങ്ങള്‍ റസിഡന്റ്സ് പെര്‍മിറ്റ് ഇല്ലാത്തവയാണെന്നത് ഗൗരവം വര്‍ധിപ്പിച്ചു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ജില്ലാ കലക്റ്റര്‍ യു.വി ജോസ് സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം സംസാരിച്ചു. പഞ്ചായത്ത് ഹാളില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനിടയില്‍ നാട്ടിലേക്ക് മുങ്ങിയ ഏതാനും ഇതരസംസ്ഥാനക്കാരെ ഒഴികെ മറ്റുള്ളവരെ ആരോഗ്യവകുപ്പ് ചികിത്സിച്ചു സുഖപ്പെടുത്തി. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങളും നല്കി.
ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ജില്ലാ കലക്റ്റര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചായത്തിലെ അഞ്ച് കെട്ടിടങ്ങള്‍ അടച്ചുപൂട്ടാനാണ് നിര്‍ദേശം. ഇതനുസരിച്ച് 17ാം തീയതിക്കകം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമകള്‍ക്ക് നിര്‍ദേശം നല്കി. നാളെ തൊഴിലാളികളെ ഒഴിപ്പിച്ച് കെട്ടിടം പൂട്ടിയിടണമെന്ന അവസ്ഥ വന്നതോടെയാണ് ഉടമകള്‍ മറുനാടന്‍ തൊഴിലാളികളെയുമായി കലക്റ്ററേറ്റിലെത്തിയത്. കുറ്റ്യാടിയില്‍നിന്ന് ഒരു ലൈന്‍ ബസ് നിറയെ തൊഴിലാളികളെയുമായാണ് കലക്റ്ററേറ്റിലേക്കു പോയത്.. ജില്ലാ കലക്റ്റര്‍ ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തുപരത്തു പോയതിനാല്‍ എഡിഎമ്മിനെ കാണാനേ ഉടമകള്‍ക്ക് സാധിച്ചൂള്ളൂ.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications