കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേ! മഴക്കെടുതിയില്‍ കേരളത്തിന് താങ്ങായി 5 കോടി നല്‍കി രവി പിള്ള!!

  • By Desk
Google Oneindia Malayalam News

ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയിലൂടെയാണ് കേരള കടന്നു പോയിക്കൊണ്ടിരുക്കുന്നത്. പ്രളയത്തില്‍ പെട്ട് 38 പേരാണ് മരിച്ചത്. നാലു പേരെ കാണാതായിട്ടുമുണ്ട്. സംസ്ഥാനം അനുഭവിക്കുന്ന ദുരന്തത്തില്‍ നിങ്ങളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

നിലവില്‍ ആവശ്യമുള്ളതിന്‍റെ ഒരു കാല്‍ ഭാഗം സഹായം പോലും കേന്ദ്രം അനുവദിക്കാതിരുന്നതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ഒരുഭാഗത്ത് ഉയരുമ്പോള്‍ അണ്ണാന്‍ കുഞ്ഞും തന്നാലായതെന്ന കണക്കെ പലരും സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തിന് ഒരു സഹായവും നല്‍കരുതെന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കിടയിലും ജാതി മത രാഷ്ട്രീയ ഭേദമന്യേ സഹായങ്ങള്‍ എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ തന്‍റെ വക ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കിയിരിക്കുകയാണ് മലയാളി വ്യവസായി രവി പിള്ള.

ഒട്ടും കുറച്ചില്ല

ഒട്ടും കുറച്ചില്ല

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് മലയാളി വ്യവസായിയും ആര്‍പി ഗ്രൂപ്പ് മേധാവിയുമായ രവി പിള്ള അഞ്ച് കോടി രൂപയാണ് സംഭാവനയായി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന അദ്ദേഹം നേരിട്ട് കൈമാറിയത്.

ഏറ്റവും സമ്പന്നന്‍

ഏറ്റവും സമ്പന്നന്‍

ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനകനായ മലയാളികള്‍ രണ്ടാം സ്ഥാനത്താണ് രവി പിള്ള. ഒന്നാം സ്ഥാനക്കാരന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫിയാണ്. എന്നാല്‍ സംഭാവന ചെയ്യുന്ന കാര്യത്തില്‍ യൂസഫിയും ഒട്ടും കുറച്ചിരുന്നില്ല.

ഏറ്റവും വലിയ സംഭാവന

ഏറ്റവും വലിയ സംഭാവന

അഞ്ച് കോടി രൂപയായിരുന്നു യൂസഫ് അലിയും സംഭാവനയായി നല്‍കിയത്. യൂസഫ് അലിയും രവി പിള്ളയും തന്നെയാണ് നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വ്യക്തികള്‍. യൂണി മണിയുടേയും യുഎഇ എക്സ്ചേഞ്ചിന്‍റേയും ചെയര്‍മാന്‍ ആയ ബിആര്‍ ഷെട്ടിയും കേരളത്തിലെ ദുരിതാശ്വാസങ്ങള്‍ക്കായി രണ്ട് കോടി രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ശതകേടീശ്വരന്‍മാര്‍

ശതകേടീശ്വരന്‍മാര്‍


അതേസമയം ശതകോടീശ്വരന്‍മാരായ നിരവധി ബിസിനസ് സാമ്രാട്ടുകള്‍ കേരളത്തില്‍ ഉണ്ടെങ്കിലും നിലവില്‍ ഇരുവരും മാത്രമാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായികള്‍ക്ക് പുറമേ കര്‍ണാടക 10 കോടി രൂപയും തമിഴ്നാട് അഞ്ച് കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.

ലക്ഷം ലക്ഷം പിന്നാലെ

ലക്ഷം ലക്ഷം പിന്നാലെ

കേരളത്തില്‍ നിന്നുള്ള സിനിമാ താരങ്ങള്‍ നല്‍കിയ ഏറ്റവും കൂടിയ തുക 25 ലക്ഷമാണ്. താരരാജാക്കന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് ഈ തുക നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം കളക്ടര്‍ക്ക്മ്മൂട്ടി നേരിട്ട് എത്തി ഈ തുക സംഭാവന ചെയ്യുകയായിരുന്നു.

മാസ് എന്‍ട്രിയുമായി മോഹന്‍ലാല്‍

മാസ് എന്‍ട്രിയുമായി മോഹന്‍ലാല്‍

ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരുമെന്ന മട്ടിലായിരുന്നു മോഹന്‍ ലാല്‍ താന്‍ പ്രഖ്യാപിച്ച 25 ലക്ഷം രൂപ സഹായനിധിയിലേക്ക് നല്‍കാന്‍ എത്തിയത്. മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹം എത്തി പണം കൈമാറിയത്.

ഞെട്ടിച്ചത് അന്യഭാഷാ താരങ്ങള്‍

ഞെട്ടിച്ചത് അന്യഭാഷാ താരങ്ങള്‍

അന്യഭാഷാ താരങ്ങള്‍ തന്നെയായിരുന്നു സംഭാവനയുടെ കാര്യത്തില്‍ ഞെട്ടിച്ചത്. ആദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് തമിഴ്നടന്‍മാരായ കാര്‍ത്തിയും സൂര്യയുമായിരുന്നു. 25 ലക്ഷമായിരുന്നു സഹായം. പിന്നീട് കമലഹാസനും നടികര്‍ സംഘവുമെല്ലാം സഹായം വാഗ്ദാനം ചെയ്തു.

പ്രഭാസും രാം ചരണും

പ്രഭാസും രാം ചരണും

തെലുങ്ക് ഭാഷാ താരമായ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജ 60 ലക്ഷവും അദ്ദേഹത്തിന്‍റെ ഭാര്യ 1.20 കോടി രൂപയും സഹായമായി നല്‍കി. ഇത് മാത്രമല്ല 10 ടണ്‍ അരിയും ഇവര്‍ സഹയായി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ പ്രഭാസ് ഒരു കോടിയും നടന്‍ വിജയ് ദേവര്‍കൊണ്ട 5 ലക്ഷവും അല്ലു അര്‍ജ്ജുന്‍ 25 ലക്ഷവും നല്‍കിയിട്ടുണ്ട്.

ഏറ്റവും വലിയ നാശനഷ്ടം

ഏറ്റവും വലിയ നാശനഷ്ടം

8316 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 20000 പൂര്‍ണമായും തകര്‍ന്നു. ഫതിനായിരം കിമി റോഡുകളും തകര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. 27 ഡാമുകള്‍ തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമായാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 215 ഉരുള്‍പൊട്ടലാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

English summary
buissiness man ravi pilla gives fivecrore to cmdrf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X