കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് കണ്ടെത്തിയത് പാക് നിർമ്മിത വെടിയുണ്ടകൾ, മിലിട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു!

Google Oneindia Malayalam News

കൊല്ലം: കുളത്തൂപ്പുഴ വഴിവക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമാണെന്ന് സൂചന. സംശയത്തിന്റെ അടിസ്ഥാനത്തിൽ‌ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. ഇതോടൊപ്പം മിലിട്ടറി ഏജൻസികളും അന്വേഷണം ആരംഭിച്ചു. കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നത്.

പോലീസിന്റെ ആര്‍മറര്‍, ഫോറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവ പാകിസ്താനില്‍ നിര്‍മിച്ചതാണെന്നാണ് സംശയമുയരുകയായിരുന്നു. വെടിയുണ്ടകള്‍ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താൻ നിർമ്മിതമാണ് വെടിയുണ്ടകൾ എന്ന സംശയം ഉയർന്നത്.

Bullets

കുളപ്പൂപ്പുഴയിലെയും പരിസര പ്രദർശങ്ങളിലെയും വനമേഖലകളിൽ ഇന്നും പരിശോധന തുടരും. 7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ ചിലതില്‍ പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്തുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ അന്വേഷണത്തിൽ വ്യക്തമായത്. വെടിയുണ്ടകൾ പരിശോധിച്ച ഫൊറൻസിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. 1981, 1982 എന്നീ വർഷങ്ങളിൽ നിർമ്മിച്ചതാണ് വെടിയുണ്ടകൾ എന്ന് അന്വേഷണത്തിൽ കണ്ടെത്തി.

നാട്ടുകാരാണ് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകായിരുന്നു. . 10 വെടിയുണ്ടകൾ ബുള്ളറ്റ് കെയ്‌സിലും നാലെണ്ണം പുറത്തുമായിരുന്നു ഉള്ളത്. ആയുധ നിയമ പ്രകാമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

English summary
Bullets foound in Kulathupuzha; Military Intelligence has also launched an investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X