അഞ്ജനയുടെ ആത്മഹത്യശ്രം; പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റും ഡിവൈഎഫ് ഐ നേതാവുമായ പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ.
ദളിത് യുവതിയെ അപമാനിക്കുന്ന തരത്തിലായിരുന്നു ദിവ്യയുടെ പരാമര്‍ശമെന്നും, ഇത്തരം ആക്ഷേപത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയതതെന്നും അഞ്ജനയുടെ സഹോദരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിന്ദുകൃഷ്ണയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ പെണ്‍കുട്ടികളില്‍ അഞ്ജനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാന്‍ ചെന്ന ഇരുവരും സിപിഎം ഓഫീസിനകത്ത് കയറി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഈ പരാതിയിന്മേലാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ജയിലിനകത്ത് ഇവരോടൊപ്പം ഒന്നരവയസ്സുകാരിയും ഉണ്ടായിരുന്നതാണ് വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
അതേസമയം യുവതികളെ ജയിലിലടച്ചത് പോലീസല്ല കോടതിയാണെന്ന് സിപിഎം സംസ്താന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അവര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായത് കുട്ടിയുമായാണ്. ജാമ്യം എടുക്കാന്‍ യുവതികളോ, അവരുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ നേതാക്കളോ ശ്രമിച്ചിട്ടില്ലെന്നും അതിനു ശ്രമിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ജാമ്യം കിട്ടുമായിരുന്നെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications