നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ്
തൃശൂരിന് പിന്നാലെ മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം. സൗജന്യമായി പലതും നല്കി വോട്ടര്‍മാരെ പാട്ടിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് ടിഎ പ്രതാപന് പറയുന്നു. കഴിഞ്ഞ ദിവസം സാരി നല്കി. ഇന്ന് കിറ്റുകള്‍ നല്കുന്നു. ഇനി ആംബുലന്‍സില്‍ 500 രൂപയുടെ കെട്ടികള്‍ വരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്നും ടിഎന്‍ പ്രതാപന് ആരോപിച്ചു.
വാടാനപ്പള്ളിയിലെ ആത്മാവ് ജങ്ഷനിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് ഗോഡൗണില്‍ ബിജെപി കിറ്റുകള്‍ തയ്യാറാക്കുന്നു എന്ന വിവരം ലഭിച്ചതോടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇവിടെ എത്തി. ഇവരെ തടയാന്‍ പോലീസും വന്നു. ഇതോടെ സംഘര്‍ഷ സാഹചര്യമായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് പോലീസ് പാടുപെട്ടു.

2000ത്തോളം കിറ്റുകള്‍ ഗോഡൗണില്‍ തയ്യാറാക്കി വച്ചിരിക്കുന്നു എന്നാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. ചാംപ്യന്‍ ട്രേഡേഴ്സ് സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധമുള്ളവരെ പ്രവര്‍ത്തകര്‍ തടഞ്ഞു. ഒബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത് എന്ന് ടിഎന്‍ പ്രതാപന് പറയുന്നു.
പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയതോടെ ബിജെപി നേതാവ് വീടിന് മുകളിലേക്ക് കയറി എന്നാണ് ആരോപണം. നാല് വണ്ടികള്‍ കിറ്റുകള്‍ കൊണ്ടുപോകാന്‍ വന്നിട്ടുണ്ട്. 2000 കിറ്റ് തയ്യാറാക്കി കഴിഞ്ഞു. ബാക്കി തയ്യാറാക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗണ്‍ ഉടമയെ കസ്റ്റഡിയില്‍ എടുക്കണം, ബിജെപി നേതാവിനെ കസ്റ്റഡിയില്‍ എടുക്കണം, സ്ഥാപനവും വാഹനങ്ങളും പിടിക്കണം. ഇതൊന്നും ചെയ്യാതെ ഇവിടെ നിന്ന് ഞങ്ങള്‍ പോകില്ല എന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു.
ബിജെപിയും ആര്‍എസ്എസുമാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നോക്കുന്നത്. ഗോഡൗണില്‍ അകത്ത് കയറിയവരെ അറസ്റ്റ് ചെയ്യണം എന്നും ടിഎന്‍ പ്രതാപന് ആവശ്യപ്പെട്ടു. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയാണ്. കമ്മീഷന്റെ എല്ലാ നടപടികളുമായും പോലീസ് സഹകരിക്കുമെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഓഫീസര്‍ പ്രതിഷേധക്കാരോട് പറഞ്ഞു.
തൃശൂര്‍ മണ്ഡലത്തിലെ ഒളരിയില്‍ ഇന്നലെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപിയുടെ കിറ്റ് വിതരണം കണ്ടുപിടിച്ചു. ഇന്ന് മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളിയിലും കിറ്റ് തയ്യാറാക്കുകയാണ്. സാന്ത്വനം എന്ന സംഘടനയ്ക്ക് വേണ്ടിയാണ് കിറ്റ് എന്നാണ് ഇവര്‍ പറയുന്നത്. സംഘടനയോട് അന്വേഷിച്ചപ്പോള്‍ അവര്‍ അറിഞ്ഞിട്ടുപോലുമില്ലെന്നും ടിഎന്‍ പ്രതാപന് പറയുന്നു.
ആയിരക്കണക്കിന് സെറ്റ് സാരി കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി വിതരണം ചെയ്തു. ഇപ്പോള്‍ കിറ്റ് വിതരണം ആരംഭിച്ചു. പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പലരും സംഘികളുണ്ട്. അതുകൊണ്ട് അവരെ വിശ്വാസമില്ല. മണലൂര്‍ മണ്ഡലത്തിലെ എല്ലാ ബൂത്തിലും യുഡിഎഫ് സ്വന്തമായി സ്ക്വാഡ് വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. നാളെ മുതല്‍ പണം കൊടുക്കാന്‍ പോകുകയാണ് ബിജെപി. ചില എന്‍ജിഒകളുടെ ആംബുലന്‍സില്‍ 500ന്റെ കെട്ടുകളാണ് വന്നിട്ടുള്ളത് എന്നും ടിഎന്‍ പ്രതാപന് ആരോപിച്ചു.
-
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ? -
പ്രകടനപത്രിക തിരുത്തി എൽഡിഎഫ്, ചില പിശകുകളെന്ന് വിശദീകരണം -
അന്ന് രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തിരുന്നോ? എണ്ണിയെണ്ണി മറുപടി കൊടുത്ത് പിണറായി -
ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്? -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
'കേരളത്തിൽ മാത്രമാണ് വർഗീയത', ഇത്തവണ സംസ്ഥാനത്ത് ബിജെപി വലിയ പ്രതീക്ഷയിലെന്നും സുരേഷ് ഗോപി -
'പ്രിയപ്പെട്ട മോദിജി, കേരളത്തിന് കേന്ദ്രം നൽകിയത് വെറും ആറു കോടി രൂപ', വിവേചനം ചൂണ്ടിക്കാട്ടി വി ശിവൻകുട്ടി -
ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ -
എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്ന ആ രണ്ട് മണ്ഡലങ്ങൾ! ഇത്തവണ വിധി എന്ത്? -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
'കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു, പൂർണപരിഹാരം കാണാൻ എൽഡിഎഫിന്റെ 5 പദ്ധതികൾ': തോമസ് ഐസക് -
‘ശബരിമലയിലെ പുലി ആരെപ്പിടിക്കും?’; സ്വർണക്കൊള്ളയിൽ ത്രികോണപ്പോര് ശക്തമായി കഴക്കൂട്ടം -
'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി













Click it and Unblock the Notifications