ബണ്ടി ചോറിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ബണ്ടി ചോര്‍ തന്നെ കോടതിയെ ധരിപ്പിക്കുകയായിരുന്നു. അതേ സമയം ഇത് ജയില്‍ച്ചാടാനുള്ള ബണ്ടി ചോറിന്റെ തന്ത്രമാണെന്ന് ജയില്‍ അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം ജയില്‍ച്ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബണ്ടി ചോറിനെ ഏകാന്ത തടവറയിലേക്ക് മാറ്റിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതിക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.
500ല്‍ അധികം കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരം സ്വദേശിയായ ഗള്‍ഫ് മലയാളിയുടെ വീട്ടില്‍ നിന്ന് ആഡംബരക്കാറും സ്വര്‍ണവും തട്ടിയെടുത്ത കേസിനാണ് അറസ്റ്റ് ചെയ്തത്. ദില്ലി സ്വദേശിയാണ് ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍.












Click it and Unblock the Notifications