തൃശൂരിലെ 18,122 പാപ്പമാര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്
തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിച്ച ക്രിസ്മസ് ഘോഷയാത്രയിലെ ബോണ്‍ നത്താലെയ്ക്ക് ഗിന്നസ് ലോക റെക്കോര്‍ഡ്. പരിപാടിയില്‍ 18,122 പാപ്പമാരെ അണിനിരത്തിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 13,000 സാന്താക്ളോസുമാരെ അണിനിരത്തിയ നോര്‍ത്ത് അയര്‍ലന്‍ഡിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്.
ഗിന്നസ് റെക്കോഡ് വിധികര്‍ത്താക്കള്‍ പാപ്പമാരെ ഒരുമിച്ച് നിര്‍ത്തി എണ്ണിത്തിട്ടപ്പെടുത്തി വേദിയില്‍ പുതിയ റെക്കോര്‍ഡ് പ്രഖ്യാപിച്ചു. പാപ്പയുടെ വേഷമായ തൊപ്പി, മുഖം മറയ്ക്കാത്ത വെളുത്ത താടി, കറുത്ത ബെല്‍റ്റ്, ഓവര്‍ കോട്ട് എന്നിവയായിരുന്നു വേഷം. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്ത പരിപാടി ശക്തന്‍നഗറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എത്തിച്ചേര്‍ന്നത്.

ഇവിടെ പാപ്പമാരുടെ എണ്ണം കണക്കാക്കാന്‍ പ്രത്യേക കൗണ്ടറുകളുണ്ടായിരുന്നു. ബാര്‍ കോഡുപതിച്ച അപേക്ഷാ ഫോമുകള്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സ്കാന്‍ ചെയ്താണ് പാപ്പമാരുടെ എണ്ണം തിട്ടപ്പെടുത്തിയത്. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, മേയര്‍ രാജന് പല്ലന്, ജില്ലാ കളക്ടര്‍ എം.എസ്. ജയ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡ് പ്രഖ്യാപനം നടത്തിയത്.
ഹൈദരാലി ശിഹാബ് തങ്ങള്‍, സ്വാമി ശിവാനന്ദസ്വരൂപന്, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററല്‍ സര്‍വകലാശാലാ മേജര്‍ റെക്ടര്‍ ആര്‍ച്ച് ബിഷപ്പ് എന്റികോ ഡാല്‍ കൊവാളോ എന്നിങ്ങനെ വിവിധ മതവിഭാഗങ്ങളില്‍പെട്ടവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഘോഷയാത്രയില്‍ ഭാഗമായി നിശ്ചല ദൃശ്യങ്ങള്‍, നര്‍ത്തകര്‍, മാലാഖ വേഷമിട്ടെത്തിയ കുട്ടികള്‍ മുതലായവര്‍ അണിചേര്‍ന്നിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications