കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിലെ 18,122 പാപ്പമാര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്

  • By Gokul
Google Oneindia Malayalam News

തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിച്ച ക്രിസ്മസ് ഘോഷയാത്രയിലെ ബോണ്‍ നത്താലെയ്ക്ക് ഗിന്നസ് ലോക റെക്കോര്‍ഡ്. പരിപാടിയില്‍ 18,122 പാപ്പമാരെ അണിനിരത്തിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 13,000 സാന്താക്‌ളോസുമാരെ അണിനിരത്തിയ നോര്‍ത്ത് അയര്‍ലന്‍ഡിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്.

ഗിന്നസ് റെക്കോഡ് വിധികര്‍ത്താക്കള്‍ പാപ്പമാരെ ഒരുമിച്ച് നിര്‍ത്തി എണ്ണിത്തിട്ടപ്പെടുത്തി വേദിയില്‍ പുതിയ റെക്കോര്‍ഡ് പ്രഖ്യാപിച്ചു. പാപ്പയുടെ വേഷമായ തൊപ്പി, മുഖം മറയ്ക്കാത്ത വെളുത്ത താടി, കറുത്ത ബെല്‍റ്റ്, ഓവര്‍ കോട്ട് എന്നിവയായിരുന്നു വേഷം. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്ത പരിപാടി ശക്തന്‍നഗറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എത്തിച്ചേര്‍ന്നത്.

buon-natale-thrissur-wins-guinness-world-record

ഇവിടെ പാപ്പമാരുടെ എണ്ണം കണക്കാക്കാന്‍ പ്രത്യേക കൗണ്ടറുകളുണ്ടായിരുന്നു. ബാര്‍ കോഡുപതിച്ച അപേക്ഷാ ഫോമുകള്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സ്‌കാന്‍ ചെയ്താണ് പാപ്പമാരുടെ എണ്ണം തിട്ടപ്പെടുത്തിയത്. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, മേയര്‍ രാജന്‍ പല്ലന്‍, ജില്ലാ കളക്ടര്‍ എം.എസ്. ജയ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡ് പ്രഖ്യാപനം നടത്തിയത്.

ഹൈദരാലി ശിഹാബ് തങ്ങള്‍, സ്വാമി ശിവാനന്ദസ്വരൂപന്‍, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററല്‍ സര്‍വകലാശാലാ മേജര്‍ റെക്ടര്‍ ആര്‍ച്ച് ബിഷപ്പ് എന്റികോ ഡാല്‍ കൊവാളോ എന്നിങ്ങനെ വിവിധ മതവിഭാഗങ്ങളില്‍പെട്ടവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഘോഷയാത്രയില്‍ ഭാഗമായി നിശ്ചല ദൃശ്യങ്ങള്‍, നര്‍ത്തകര്‍, മാലാഖ വേഷമിട്ടെത്തിയ കുട്ടികള്‍ മുതലായവര്‍ അണിചേര്‍ന്നിരുന്നു.

English summary
Buon Natale Thrissur wins Guinness world Record 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X