ബുറേവി ചുഴലിക്കാറ്റ്; ശബരിമലയില്‍ ജാഗ്രത തുടരുന്നു
പത്തനംതിട്ട; ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ജാഗ്രത തുടരുന്നു. തുടര്‍ച്ചയായി ശക്തമായ കാറ്റും മഴയും ഉണ്ടായാല്‍ തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം.സന്നിധാനത്തും,പമ്പയിലും, നിലയ്ക്കലിലും, ഡ്യൂട്ടിയിലുള്ള പൊലീസ്, അഗ്നിശമന സേന വിഭാഗങ്ങളോട് തയാറായി നില്ക്കാന് നിര്‍ദേശിച്ചു. അപകട സാധ്യത മുന്‍നിര്‍ത്തി 16അംഗ എല്‍ഡിആര്‍എഫ് സംഘവും ജില്ലയില്‍ ക്യാപ് ചെയ്യുന്നുണ്ട്.
ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി. കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന റെഡ്,ഓറഞ്ച് അലര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും. ബുറേവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രത നിര്‍ദേശത്തില്‍ മാറ്റം വരുത്തിയത്.
മന്നാര്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറി. അര്‍ധരാത്രിക്ക് ശേഷം കുറഞ്ഞ് ന്യൂനമര്‍ദമായി മാറി.
അര്‍ധ രാത്രി പിന്നിട്ട ശേഷം ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറുകയായിരുന്നെന്ന് കാലാവസ്ഥ വകുപ്പ് രാത്രി വൈകി പുറപ്പെടുവിച്ച വാര്‍ത്താ കുറുപ്പില്‍ പറയുന്നു. കന്യാകുമാരി ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് കൂടിയാവും സംസ്ഥാന അതിര്‍ത്തി കടന്ന് അറബിക്കടലിലെത്തുക.
ബുറേവി ചുഴലിക്കാറ്റ് തീവ്ര ്യൂനമര്ദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. തമിഴ്നാട് തീരം തൊടുന്നതിന്റെ മുന്‍പ് തന്നെ ചുഴലിക്കാറ്റിന്റെ ശക്തി കകുറഞ്ഞ് അതി തീവ്ര നിയൂന മര്‍ദമായി മാറി.