മലയിന്‍കീഴില്‍ വൃദ്ധയേയും ഭർത്താവിനേയും പൂട്ടിയിട്ട് രണ്ടര പവൻ കവർന്നു: പിന്നില്‍ ബൈക്ക് യാത്രികന്!
മലയിൻകീഴ്: ബൈക്കിലെത്തിയ യുവാവ് വഴിചോദിക്കാനെന്ന വ്യാജേന വീട്ടിൽ കയറി വൃദ്ധയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചു. തുടർന്ന് വൃദ്ധയേയും മുറിയിലുണ്ടായിരുന്ന ഭർത്താവിനെയും പൂട്ടിയിട്ടാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാറനല്ലൂർ പോങ്ങുംമൂട് ജംഗ് ഷന് സമീപം മാധവ വിലാസം വീട്ടിൽ ഗംഗാധരിപ്പിള്ളയുടെ (78) മാലയാണ് കവർന്നത്.
ഭർത്താവ് മാധവൻപിള്ള മുറ്റത്ത് നിൽക്കുമ്പോള് അപരിചിതനായ യുവാവ് വിൻസന്റിനെ അറിയാമോ എന്ന് ചോദിച്ചാണെത്തിയത്. അറിയില്ലെന്ന് പറഞ്ഞ് മാധവൻപിള്ള മുറിയിലേക്ക് പോയപ്പോൾ യുവാവ് വീട്ടിൽ കയറി അടുക്കളയിലായിരുന്ന ഗംഗാധരപ്പിള്ളയുടെ മാലപൊട്ടിച്ചു. തുടർന്ന് പോകുന്നതിനിടെ പുറത്ത് നിന്ന് വാതിൽ അടച്ച് കുറ്റിയിട്ടു.

മാധവൻനായരുടെ മുറിയുടെ വാതിലും അടച്ച ശേഷമാണ് മോഷ്ടാവ് പുറത്തിറങ്ങി ബൈക്കിൽ രക്ഷപ്പെട്ടത്. നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കൾ വാതിൽ തുറന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. മാറനല്ലൂർ എസ് ഐ ഷിബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി കാമറ പരിശോധനയിൽ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചനയുണ്ട്.
-
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം











Click it and Unblock the Notifications