കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂസക്കയും പോയി; ഖബറടക്കിയത് 10 അടി താഴ്ചയില്‍, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളോടെ

Google Oneindia Malayalam News

Recommended Video

cmsvideo
മൂസയുടെ മൃതദേഹം അതീവസുരക്ഷയോടെ സംസ്‌കരിച്ചു | Oneindia Malayalam

കോഴിക്കോട്: നിപയ്‌ക്കെതിരെ ദിവസങ്ങള്‍ ചെറുത്തുനിന്ന് മരണത്തിനു കീഴടങ്ങിയ പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി വളച്ചുകെട്ടി മൂസയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കി.കഴിഞ്ഞ ദിവസങ്ങളില്‍ നിപ വൈറസ് ബാധിച്ചു മരിച്ച രണ്ടു യുവാക്കളുടെ പിതാവാണ് മൂസ. മൂസയുടെ സഹോദരഭാര്യ മറിയവും മരണത്തിനു കീഴടങ്ങിയിരുന്നു. ജില്ലാ കലക്റ്റര്‍ യു.വി ജോസിന്റെ നിര്‍ദേശപ്രകാരം മുഴുവന്‍ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചായിരുന്നു ഖബറടക്കം. മൂസയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിയല്‍ തീരുമാനമെടുക്കുകയായിരുന്നു. മൃതദേഹം ദഹിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായെങ്കിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുളും പാലിച്ച് മതാചാരപ്രകാരം ഖബറടക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

രാവിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് മൂസ മരിച്ചത്. തുടര്‍ന്ന്‌ എല്ലാ മുന്‍കരുതലുകളും പ്രോട്ടോക്കോളും പാലിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ച് ഖബറടക്കടത്തിന് അനുമതി നല്‍കാന്‍ കേന്ദ്രസംഘത്തിന്റെ കൂടി സാന്നിധ്യത്തിലാണ് തീരുമാനമെടുത്തത്. മൃതദേഹം വായു കടക്കാത്ത ഇരട്ട കവറുകളില്‍ പൊതിഞ്ഞ് 10 അടി താഴ്ചയുള്ള കുഴിയില്‍ അടക്കാനായിരുന്നു നിര്‍ദ്ദേശം. വളരെ കുറഞ്ഞ പേര്‍ക്ക് മാത്രം ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. ഇവര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളും പരിശീലനവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കി. മൃതദേഹത്തിന് മൂന്ന് മീറ്റര്‍ അകലെ നിന്ന് പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നടപടികള്‍ക്ക് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാര്‍, കോഴിക്കോട് തഹസില്‍ദാര്‍ അനിതാകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

moosa

ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, കേന്ദ്ര പ്രതിനിധികള്‍, എ.ഡി.എം. ടി. ജനില്‍കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് നാസര്‍ ഫൈസി കൂടത്തായി നേതൃത്വം നല്‍കി.

English summary
Buried deadbody as per WHO's standards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X