കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂർ ചൂണ്ടല്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം; അന്വേഷണം ബിഹാറികളിലേക്ക്

  • By Desk
Google Oneindia Malayalam News

കുന്നംകുളം: ചൂണ്ടല്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്. ഫെബ്രുവരി 17 നാണ് ചൂണ്ടല്‍ പാടത്തെ സ്വകാര്യ മരക്കമ്പനിക്കു പിറകിലെ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം തിരുവനന്തപുരം പോലീസ് ഫോറന്‍സിക് ലാബിലെ ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് നീങ്ങാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

തൃശ്ശൂർ കൊരട്ടി പള്ളി വികാരിയുടെ സാമ്പത്തിക ക്രമക്കേട്; രൂപതയ്‌ക്കെതിരേ വിമത പ്രതിഷേധം തൃശ്ശൂർ കൊരട്ടി പള്ളി വികാരിയുടെ സാമ്പത്തിക ക്രമക്കേട്; രൂപതയ്‌ക്കെതിരേ വിമത പ്രതിഷേധം

ഫെബ്രുവരി 17 ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാത്രി ചൂണ്ടലില്‍ വാടകയ്ക്ക് താമസിക്കുന്ന 10 ബീഹാറികള്‍ നാട്ടിലേക്ക് തിരിച്ചുപോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനു പുറമെ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഡീസല്‍ നിറച്ചിരുന്ന ഒഴിഞ്ഞ വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് കന്നാസും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനു പുറമെ സംഭവസ്ഥലത്തു നിന്ന് കത്തിയ ഷര്‍ട്ടിന്റെ കൈഭാഗത്തിനു പുറമെ ലുങ്കി മുണ്ടിന്റെ കഷണങ്ങളും പോലീസിന് ലഭിച്ചിരുന്നു. പോളിസ്റ്റര്‍ ലുങ്കി മുണ്ടിന്റെ കഷണമാണ് ലഭിച്ചിരുന്നത്.

polices-inquest

മലയാളികളായ തൊഴിലാളികള്‍ അധികവും കോട്ടണ്‍ ലുങ്കിമുണ്ടുകളും ഖാദിയുടെ കാവിനിറത്തിലുള്ള മുണ്ടുകളുമാണ് അധികവും ധരിക്കാറുള്ളത്. പോളിസ്റ്റര്‍ ലുങ്കിമുണ്ട് അധികവും ഇതര സംസ്ഥാന തൊഴിലാളികളാണ് ധരിക്കാറുള്ളത്. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന പോലീസിന്റെ നിഗമനങ്ങള്‍ ശരിവെക്കുന്ന തെളിവുകളാണിത്.

ചൂണ്ടലില്‍ താമസിച്ച് പരിസരപ്രദേശങ്ങളില്‍ സിമെന്റ്, ടൈല്‍സ് പണികള്‍ക്കാണ് ബീഹാറില്‍നിന്നുള്ള തൊഴിലാളികള്‍ പോയിരുന്നത്. ഇവരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ബീഹാറിലേക്ക് പോയ 10 സംഘത്തിലെ ആരുംതന്നെ ഇതുവരെ ചൂണ്ടലിലേക്ക് തിരിച്ചുവന്നിട്ടില്ല. സംഘത്തില്‍പ്പെട്ട ആരെങ്കിലും തിരിച്ചുവന്നാല്‍ മാത്രമേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ കഴിയൂ.

ഭാരം തലച്ചുമടെടുക്കുന്ന പുരുഷന്റേതാണ് കത്തികരിഞ്ഞ മൃതദേഹമെന്നാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ നിഗമനം. ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ച തലച്ചോറിന്റെ പരിശോധനയിലാണ് ഈ നിഗമനം. മലയാളികളായ ചുമട്ടു തൊഴിലാളികള്‍ ഭാരം പുറത്താണ് അധികവും എടുക്കാറുള്ളത്. എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തലയിലാണ് ഭാരം ചുമക്കാറുള്ളത്. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചിട്ടുള്ളതെന്നാണ്. ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് മൃതദേഹം എന്ന രീതിയിലാണ് പോലീസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.

ശ്രീജിത്ത് കൊല്ലപ്പെട്ടത് വിവാഹവാർഷികത്തിന് തൊട്ട് മുൻപ്.. മരണക്കിടക്കയിൽ ആവശ്യപ്പെട്ടത് ഒരുകാര്യംശ്രീജിത്ത് കൊല്ലപ്പെട്ടത് വിവാഹവാർഷികത്തിന് തൊട്ട് മുൻപ്.. മരണക്കിടക്കയിൽ ആവശ്യപ്പെട്ടത് ഒരുകാര്യം

English summary
burned body found in kunnamkulam inquiry to bihar natives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X