കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേ അയലത്തെ വീട്ടില്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നു! സൂക്ഷിച്ചോ, ആരെങ്കിലും പരാതിപ്പെട്ടാല്‍ അകത്താകും

  • By Vishnu
Google Oneindia Malayalam News

തിരുവന്നതപുരം: നഗരങ്ങളിലായാലും നാട്ടിന്‍പുറത്തായാലും സഹിക്കാന്‍ പറ്റാത്ത ഒന്നാണ് പ്ലാസ്റ്റിക്കും പഴയ ടയറുകളുമെല്ലാം കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക. അവനവന്റെ പറമ്പില്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന് നാട്ടുകാര്‍ക്കെന്താ എന്ന ലൈനിലാണ് ഈ അക്രമം. പക്ഷെ ഇനിയത് പറ്റില്ല. അയല്‍വക്കകാരനെന്നല്ല വഴിയെ പോകുന്നവന്‍ പരാതി പറഞ്ഞാല്‍ മതി അകത്താകും.

സ്വന്തം പറമ്പിലും റോഡ് സൈഡിലുമെല്ലാം പ്ലാസ്റ്റിക്കും റബറും കൂട്ടിയിട്ട് കത്തിക്കുന്നവര്‍ സൂക്ഷിച്ചോ. പോലീസെത്തി തൂക്കിയെടുക്കും. പ്ലാസ്റ്റിക്കുകളും റബറുകളും കൂട്ടിയിട്ട് ക്തതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ആരെങ്കിലും പരാതിപ്പെട്ടാല്‍ കത്തിച്ചവനെ കയ്യോടെ പൊക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം.

Tyre Burn

പ്ലാസ്റ്റിക്ക്‌, റബര്‍ എന്നിവ കത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കുലറിലൂടെ പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. തുറസ്സായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കും റബറും കത്തിക്കുന്നത് തടയണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് കടമയാണെന്നുമുള്ള നിരീക്ഷണമാണ് കോടതി നടത്തിയത്.

Read Also: പ്ലാസ്റ്റിക്, റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു

ബോധം വത്കരണം കൊണ്ട് മാത്രം ഇതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനാവില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഇത് നടപ്പാക്കുന്ന ഭാഗമായി ആദ്യം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉപദേശിച്ച് പിന്തിരിപ്പിക്കണമെന്നും തുടരുകയാണെങ്കില്‍ അടുത്ത ഘട്ടമായി പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ നടപടിക്കും കോടതി നിര്‍ദേശിച്ചിരുന്നു. കോടതിയുടെ ഈ നിര്‍ദേശത്തിലാണ് നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്.

അമ്മയ്‌ക്കൊപ്പം കിടന്നിട്ടും രക്ഷയില്ല; പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് സ്വന്തം അച്ഛനും സഹോദരനും...അമ്മയ്‌ക്കൊപ്പം കിടന്നിട്ടും രക്ഷയില്ല; പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് സ്വന്തം അച്ഛനും സഹോദരനും...

പാതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര കോട്ടമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 268, 269, 278 സെക്ഷനുകള്‍ പ്രകാരം നടപടി കൈക്കൊള്ളാമെന്നാണ് ഡിജിപിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. കേരള പൊലീസ് ആക്ടിലെ 120 (ഇ) വകുപ്പ് പ്രകാരവും നടപടിയെടുക്കാമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Burning of hazardous waste like plastic and rubber is punishable offense, DGP's new circular.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X