പര്‍ദ്ദയില്‍ ഫസല്‍ ഗഫൂറിന് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്;പുച്ഛമെന്ന് ഗഫൂര്‍
കോഴിക്കോട്: മുഖം മറക്കുന്ന പര്‍ദ്ദ ഇസ്ലാമിന് യോജിച്ചതല്ലെന്ന എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ഫസല്‍ ഗഫൂറിന് നോട്ടീസ് അയച്ചു.
നൂറ്റാണ്ടുകളായി സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ് പര്‍ദ്ദ. പര്‍ദ്ദയെ മോശമാക്കി നടത്തിയ പരാമര്‍ശം മുസ്ലീം സമുദാത്തില്‍ അതൃപ്തിയും പ്രതിഷേധവും സൃഷ്ടിക്കുന്നതാണെന്നാണ് ന്യൂനപക്ഷ കമ്മീഷന്‍ പറയുന്നത്. വിഷയത്തില്‍ ഏഴ് ദിവസംത്തിനകം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടാണ് കമ്മീഷന്‍ ചെയര്‍മാന്‍ എം വീരാന്‍കുട്ടി നോട്ടീസ് നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കമ്മീഷന്റെ നോട്ടീസിനെ പുച്ഛത്തോടെ തള്ളുന്നു എന്നാണ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചത്. തന്റെ അഭിപ്രായത്തില്‍ ഉറച്ച നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അധികാരവും പരിമിതിയും മനസ്സിലാക്കാതെ ചെയ്ത മണ്ടത്തരമാണ് കമ്മീഷന്റെ നടപടിയെന്നും ഫസല്‍ ഗഫൂര്‍ പുച്ഛിച്ചു.
വസ്ത്രത്തിന്റെ അളവ് കൂടുന്നതോ കുറയുന്നതോ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പര്‍ദ്ദയുടേയും ജീന്‍സിന്റേയും കാര്യത്തില്‍ തന്റെ നിലപാട് ഫസല്‍ ഗഫൂര്‍ നേരത്തേയും വ്യക്തമാക്കിയിട്ടുണ്ട്. ഇനി ന്യൂനപക്ഷ കമ്മീഷന്‍ എന്ത് നടപടിയെടുക്കും എന്ന് മാത്രമാണ് അറിയേണ്ടത്.












Click it and Unblock the Notifications