പൊന്മുടി;ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം:പൊന്മുടിയില്‍ മിനി ബസ് കൊക്കയിലേക്ക മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. അമ്പത് അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. കൊല്ലത്ത് നിന്നും പൊന്മുടിയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. അഞ്ച് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് (ഏപ്രില്‍ 19) രാവിലെ ഒമ്പതരയോടെ ഇരുപത്തിയൊന്നാം വളവിലാണ് അപകടം.
പൊന്മുടിയില്‍ 32 ഹെയര്‍പിന്‍ വളവുകളാണുള്ളത്. ഇതില്‍ കുളത്തിക്കര എസ്റ്റേറ്റിന് സമീപം ഇരുപത്തൊന്നാം വളവിലാണ് ബസ് മറിഞ്ഞത്. തൊട്ടു താഴെയുള്ള തേയിലത്തോട്ടത്തില്‍ തട്ടി ബസ് നില്‍ക്കുകയായിരുന്നു. ഇല്ലെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു.

കൊല്ലം മിയന്നൂര്‍ എ.ജി ചര്‍ച്ചിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമാണ ്ബസില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം വിതുര കമ്യൂണിറ്റി സെ്#ററില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവവന്തപുരം മെഡിക്കല്‍ കൊളെജ് ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
പൊന്മുടിയിലെക്ക പോയവരും മടങ്ങിവന്നവരുമായ സഞ്ചരികളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം എത്തിയത്. പിന്നീട് പൊലീസും ഫയര്‍ ഫോഴ്‌സും എത്തുകയായിരുന്നു. സ്വകാര്യ വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.












Click it and Unblock the Notifications