കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസല്ല, കാലന്‍റെ വണ്ടി: ഡ്രൈവര്‍ മരിച്ചത് ബസിനിടയില്‍ പെട്ട് ചതഞ്ഞരഞ്ഞ്...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാഴ്ചക്കിടെ ബസപകടത്തില്‍പ്പെട്ട് ഇത് അഞ്ചാമത്തെയാളാണ് മരിക്കുന്നത്. അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ബൈക്ക് ഇടിപ്പിച്ച് തെറിപ്പിച്ചായിരുന്നു മൂന്ന് മരണങ്ങള്‍. എന്നാല്‍ ഇന്നലെ ബസുകള്‍ക്കിടയില്‍പ്പെട്ട് ഡ്രൈവറാണ് ചഞ്ഞമര്‍ന്ന് മരിച്ചത്.

ആറ്റിങ്ങളിലാണ് സ്വകാര്യബസുകള്‍ക്കിടയില്‍പ്പെട്ട് ഡ്രൈവര്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചത്. സ്വകാര്യ ബസുകള്‍ക്കിടയില്‍പെട്ടു ഡ്രൈവര്‍ കൊല്ലപ്പെട്ടു. ആര്‍കെവി ബസ് ഡ്രൈവര്‍ മടത്തറ ചല്ലിമുക്ക് സുകേശന്‍ (55) ആണു മരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ ബസ് അപകടത്തില്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസുകളാണ അപകടത്തിന് ഇടയാക്കിയതില്‍ ഏറെയും. ബസല്ല, ഇത് കാലന്റെ വണ്ടിയാണെന്നാണ് ആക്ഷേപം. നഗരത്തില്‍ മാത്രമാണ് ഒരാഴ്ചക്കിടെ അഞ്ച് പേര്‍ മരിച്ചത്...

ഞെരിഞ്ഞമര്‍ന്ന് മരിച്ചു

ഞെരിഞ്ഞമര്‍ന്ന് മരിച്ചു

കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ ആറ്റിങ്ങല്‍ പാലസ് റോഡിലായിരുന്നു സ്വകാര്യബസുകള്‍ ഇടിച്ചത്. ബ്രേക്ക്ഡൗണായബസില്‍ നിന്ന് ആളുകളെ മറ്റൊരു ബസിലേക്ക് കയറ്റുമ്പോഴായിരുന്നു അപകടം.

ബസിനിടയില്‍പ്പെട്ടു

ബസിനിടയില്‍പ്പെട്ടു

കേടായ ബസിന് അഞ്ചു മീറ്ററോളം അകലെ ബസ് നിര്‍ത്തി ആളെ കയറ്റുന്നതിനിടെ പെട്ടെന്നു മുന്നോട്ടുനീങ്ങിയ ബസിനും കേടായ ബസിനും ഇടയില്‍പെട്ടാണു മരണം. ഓടിക്കൂടിയ നാട്ടുകാരാണ് സുകേശനെ ബസിനടിയില്‍ നിന്നു പുറത്തെടുത്തത്.

അമിത വേഗത

അമിത വേഗത

സ്പീഡ് ഗവര്‍ണറും നിയന്ത്രണ സംവിധാനങ്ങളുമില്ലാതെയാണ് നഗരത്തില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യബസുകളും ഓടുന്നത്. അപകടങ്ങള്‍ക്ക് കാരണം അമിത വേഗതയാണ്.

ഡ്രൈവറുടെ അശ്രദ്ധ

ഡ്രൈവറുടെ അശ്രദ്ധ

കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ ആറ്റിങ്ങല്‍ സ്വദേശിയായ വീട്ടമ്മയും ആറ്റിങ്ങലില്‍ മറ്റൊരു വീട്ടമ്മയുമാണു ബസിടിച്ചു മരിച്ചത്. ഡ്രൈവറുടെ അശ്രദ്ധയായിരുന്നു അപകടകാരണം.

കാലന്റെ വണ്ടി

കാലന്റെ വണ്ടി

കഴിഞ്ഞ ബുധനാഴ്ചയാണ് ചാക്കയ്ക്കു സമീപവും ദേശീയപാതയില്‍ പള്ളിപ്പുറത്തും നടന്ന അപകടങ്ങളില്‍ മൂന്നു ജീവനുകള്‍ പൊലിത്.
ചാക്ക ബ്രഹ്മോസിനു സമീപം ബുധനാഴ്ച ചിറയിന്‍കീഴ് സ്വദേശി വിക്ടറും ദേശീയപാതയില്‍ പള്ളിപ്പുറത്തു കിളിമാനൂര്‍ സ്വദേശികളായ നീനു പ്രസാദും അനുജയുമാണു മരിച്ചത്.

കൊലപാതകം തന്നെ

കൊലപാതകം തന്നെ

അപകടമരണമലല്ല, കൊലപാതകം തന്നെയാണ് റോഡപകടങ്ങളിലെ മരണങ്ങള്‍. സര്‍ക്കാരിന്റെ സംവിധാനമായതുകൊണ്ടു തന്നെ കെഎസ്ആര്‍ടിസി ബസുകളുളിലെ സുരക്ഷയോ വേഗതയോ ആരും ചോദ്യം ചെയ്യാറില്ല. അശ്രദ്ധകൊണ്ട് നഷ്ടപ്പെടുന്ന ജീവനുകള്‍ക്ക് ആരുത്തരം പറയും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Bus accident Five died in one week at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X