കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്ന യുവാവ് ബസിടിച്ച് മരിച്ചു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്ന മലപ്പുറം മേല്‍മുറി സ്വദേശിയായ യുവാവ് ബിസിടച്ച് മരിച്ചു. സ്വകാര്യ ബസ്സും ഓംനി വാനും കൂട്ടിയിടിച്ചാണ് വാന്‍ യാത്രികനായ യുവാവ് തല്‍ക്ഷണം മരിച്ചത്. മലപ്പുറം മേല്‍മുറി 27ല്‍ പൂളക്കോട്ടുതൊടി നൊട്ടന്‍താമിയുടെ മകന്‍ സുരേഷ് (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ മഞ്ചേരി നറുകര ആലുക്കല്‍ യൂണിറ്റി കോളേജ് റോഡ് ജങ്ഷനിലാണ് അപകടം.

അത്ര എളുപ്പമല്ല കേരളത്തിൽ റോഡ് വികസനം... കാരണം എന്ത്? റോഡ് വികസനത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച്...അത്ര എളുപ്പമല്ല കേരളത്തിൽ റോഡ് വികസനം... കാരണം എന്ത്? റോഡ് വികസനത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച്...

നിലമ്പൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന പൂളാസ് ബസ്സാണ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വാന്‍ യാത്രികരായ നാലു പേര്‍ക്ക് പരിക്കേറ്റു. മേല്‍മുറി 27 സ്വദേശികളായ ഷിജില്‍ (32)നെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അരുണ്‍ (32), പ്രമോദ് (35), സംഗീത് (25) എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

suresh

മലപ്പുറം എം ബി എച്ചിനു സമീപം വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു സുരേഷ്. മാതാവ്: ലതിക, ഭാര്യ: ബബിത, മകന്‍: ആരൂഷ്. സഹോദരങ്ങള്‍: സുധീഷ്, സുഷിത.മഞ്ചേരി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

മഞ്ചേരിയില്‍ മറ്റൊരു അപകടത്തില്‍ കാര്‍യാത്രക്കാരനും മരിച്ചു.
കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചാണ് കാര്‍ ഓടിച്ചിരുന്ന യുവാവ് തല്‍ക്ഷണം മരിച്ചത്. പൂക്കോട്ടൂര്‍ അറവങ്കര കോഴിശ്ശേരി അബുബക്കറിന്റെ മകന്‍ അബ്ദുള്ള സഹീര്‍ (25) ആണ് മരണപ്പെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ഷഹാനക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാലു മണിയോടെ മഞ്ചേരി മലപ്പുറം റോഡില്‍ കോ ഓപ്പറേറ്റീവ് കോളേജ് പരിസരത്താണ് അപകടം. തൃശൂരില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോകുകയായിരുന്ന ആര്‍ എസ് എം 863 നമ്പര്‍ കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചറും മഞ്ചേരി രാമന്‍കുളത്തെ ഭാര്യ വീട്ടില്‍ നിന്നും മലപ്പുറത്തേക്ക് പോകുന്ന അബ്ദുള്ള സഹീര്‍ ഓടിച്ച കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ജിദ്ദയില്‍ ജോലി ചെയ്തു വരുന്ന അബ്ദുള്ള സഹീര്‍ ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. മാതാവ് : പരേതയായ സഫിയ. സഹോദരങ്ങള്‍: സമിയ്യ, സിംബുല, ഹസനത്ത്.മഞ്ചേരി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അറവങ്കര പള്ളിപ്പടി ജുമാ മസ്ജിദില്‍ ഖബറടക്കും.

ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം.. 37 പേർ വെന്ത് മരിച്ചു.. നിരവധി പേർക്ക് പരിക്ക്!!ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം.. 37 പേർ വെന്ത് മരിച്ചു.. നിരവധി പേർക്ക് പരിക്ക്!!

English summary
bus accident in malapuram; man died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X