വൈറ്റിലയില്‍ ബസും കാറുകളും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു...
വൈറ്റില-ആലപ്പുഴ ഹൈവേയിലാണ് സ്വകാര്യ ബസും കാറുകളും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
കൊച്ചി: വൈറ്റിലയില്‍ സ്വകാര്യ ബസും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. എറണാകുളം സെമിത്തേരിമുക്ക് മുംതാസ് കോട്ടേജില്‍ പരേതനായ മുന്‍ കെ പി സി സി സെക്രട്ടറി എം കെ മുസ്തഫ സമീര്‍ റാവുത്തറുടെ ഭാര്യ സൈനബ (77)യാണ് മരിച്ചത്.
അപകടത്തില്‍ ഇവരുടെ മരുമകള്‍ മൈമൂണ്‍ കാസിം, പേരക്കുട്ടി മുഹമ്മദ് മുസ്തഫ കാസിം എന്നിവര്‍ക്കും മറ്റൊരു കാറിലെ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.

വൈറ്റില-ആലപ്പുഴ ഹൈവേയില്‍ നവംബര്‍ 20 ഞായറാഴ്ചയായിരുന്നു അപകടം. ഹൈവേയില്‍ നിന്ന് കലൂരിലേക്ക് പോകാനായി വലത്തേക്ക് യു ടേണ്‍ എടുത്ത ബസ് കുണ്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും ഇടിച്ചു. അപകടത്തില്‍ മരണപ്പെട്ട സൈനബയും കുടുംബവും ഈ കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്.
അപകടത്തില്‍ പരിക്കേറ്റ സൈനബയെ ഉടന്‍തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൈനബയുടെ കബറടക്കം നവംബര്‍ 21 തിങ്കളാഴ്ച എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദില്‍ നടക്കും.












Click it and Unblock the Notifications