കൊല്ലത്ത് വാഹനാപകടം; 4 പേര്‍ മരിച്ചു; ഒട്ടേറെ പേര്‍ ഗുരുതരാവസ്ഥയില്‍
കൊല്ലം: ആയൂരിനടുത്ത് കമ്പന്‍കോട് വെള്ളിയാഴ്ച രാത്രിയോടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി രമ്യ(23) ആണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. 31 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടുപേര്‍ തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ആറ്റിങ്ങലിലേക്ക് പോവുകയായിരുന്നു സ്വകാര്യബസ്. നാല്‍പതോളം പേര്‍ ബസ്സിലുണ്ടായിരുന്നതായാണ് വിവരം. ഇരു ബസ്സുകളും അമിതവേഗതയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ബസ്സിന്റെ ഒരവശം മുഴുവന്‍ തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. പലരും ബസ്സിനുള്ളില്‍ കുടുങ്ങിപ്പോയതിനാല്‍ പുറത്തെത്തിക്കാന്‍ ബുദ്ധിമുട്ടി.












Click it and Unblock the Notifications