മലപ്പുറം അരിയല്ലൂരില്‍ ബസ്സ് അപകടം, മൂന്ന് മരണം
പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത് ബസ്സപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടം കണ്ടു നിന്ന ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചു.
വള്ളിക്കുന്നിടുത്ത് അരിയല്ലൂര്‍ ജിഎല്‍പി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. കടലുണ്ടി നഗരം സ്വദേശി അറ്റകത്ത് മൊയ്തീന്റെ ഭാര്യ കുഞ്ഞീവി(55), പരപ്പനങ്ങാടി തലീം ഉല്‍ ലസ്‌കൂള്‍ അധ്യാപികയും ചാലിയം സ്വദേശിനിയും ആയ മുബഷീറ(23) എന്നിവരാണ് മരിച്ചത്.

അപകടം കണ്ടു നിന്ന പരപ്പനങ്ങാടി സ്വദേശി സത്യനാരായണന്‍ ആണ് ഹൃദാഘാതം മൂലം മരിച്ചത്. ഇദ്ദേഹം മണ്ഡലം കോണ്‍ഗ്രസിന്റെ പ്രസിഡന്റാണ്. സംഭവസ്ഥലത്ത് കുഴഞ്ഞുവീണ സത്യനാരായണന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണ്. എംവിഎച്എസ്എmd, എന്‍എഎച്എസ്, പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജ് , ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
കടലുണ്ടിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന മിനി ബസ് ആണ് അപകടത്തില്‍ പെട്ടത്. ആക്‌സില്‍ പൊട്ടി നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.












Click it and Unblock the Notifications