നിലമ്പൂരില്‍ ബസ്സും വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിനടത്ത് മമ്പാട് ബസ്സും വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. മമ്പട് പൊങ്ങല്ലൂരില്‍ ആയിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് യാത്ര തിരിച്ച ബസ്സ് ആണ് വാനുമായി കൂട്ടിയിടിച്ചത്.

ഓംനി വാന്‍ ആണ് അപകടത്തില്‍ പെട്ടത്. വാനിന്റെ ഡ്രൈവര്‍ ആലുങ്കല്‍ അലി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കൂടി മരിച്ചിട്ടുണ്ട്. വാനില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബസ്സും വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും സാരമായ പരിക്കേറ്റിട്ടില്ല. വാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഉള്ളത്.












Click it and Unblock the Notifications