ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; എത്ര, എന്ന് മുതല്‍... വൈകാതെ അറിയാമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബസ് ഉടമകളുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇക്കാര്യം അറിയിച്ചു. എത്ര രൂപ വര്‍ധിപ്പിക്കണം, എന്ന് മുതല്‍ നടപ്പാക്കണം എന്നീ കാര്യങ്ങളില്‍ ഇനിയും ചര്‍ച്ച നടക്കുമെന്നും മന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് ഗതാഗത മന്ത്രി മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കുകയാണ് ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് തുടര്‍ ചര്‍ച്ച നടന്നു. ഈ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി ബസ് ഉടമകളെ അറിയിച്ചത്.
ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനം യോഗത്തില്‍ മന്ത്രി ഉടമകളെ അറിയിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണം, കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് 1 രൂപയാക്കി വര്‍ധിപ്പിക്കണം, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സഷന്‍ ടിക്കറ്റ് ചാര്‍ജിന്റെ 50 ശതമാനമാക്കണം, കൊവിഡ് കാലം തീരുംവരെ നികുതി പൂര്‍ണമായും ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിച്ചത്.

പല ആവശ്യങ്ങളും പൂര്‍ണമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനും ബസ് ഉടമകള്‍ക്കും അറിയാമെന്ന് മന്ത്രി വിശദീകരിച്ചു. ഒരു പാദവാര്‍ഷിക നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു പാദവാര്‍ഷിക നികുതി അടയ്ക്കുന്നതിന് വരുന്ന ഡിസംബര്‍ 31 വരെ സമയം നല്‍കാമെന്നും സര്‍ക്കാര്‍ ബസ് ഉടമകളെ അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അമിത് ഭാരം വരാത്ത വിധം എങ്ങനെ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പരിഷ്‌കരിച്ച ബസ് ചാര്‍ജ് എന്ന് മുതല്‍ നടപ്പാക്കുമെന്ന് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്താണീ കുത്തിക്കുറിക്കുന്നത്... മുഖംപൊത്തി അനുപമ പരമേശ്വരന്‍... അടിപൊളി ചിത്രങ്ങള്‍
ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നേരത്തെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പുതിയ പശ്ചാത്തലത്തില്‍ ജസ്റ്റിസ് രാമചന്ദ്രനുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തും. ഓരോ സ്‌റ്റേജിലുമുള്ള നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അപാകതയുണ്ടെന്നാണ് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ബസ് ഉടമകളുടെ മൂന്നംഗ സബ് കമ്മിറ്റി രൂപീകരിക്കും. ആ കമ്മിറ്റിയാകും തുടര്‍ചര്‍ച്ചകളില്‍ ഭാഗമാകുക എന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.












Click it and Unblock the Notifications