ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു; ബസുടമകളുടെ ആവശ്യം ന്യായം
തിരുവനന്തപുരം: കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധന ഉടന്‍. നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നു പറഞ്ഞ അദ്ദേഹം വിദ്യാര്‍ഥി നിരക്കും കൂട്ടുമെന്നും സൂചിപ്പിച്ചു. കെഎസ്ആര്‍ടിസി വളരെ പ്രതിസന്ധിയിലാണെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. കണ്‍സഷന്‍ തുക വിദ്യാര്‍ഥികള്‍ നാണക്കേടായി കാണുന്നു. അഞ്ച് രൂപ കൊടുത്താന്‍ ബാക്കി പലരും വാങ്ങാറില്ല. 10 വര്‍ഷം മുമ്പാണ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു രൂപ നിരക്ക് നിശ്ചയിച്ചത്. ഇന്ന് വിദ്യാര്‍ഥികള്‍ക്ക് തന്നെ ഇത് പ്രയാസമുണ്ടാക്കുന്നു. വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ നടപടിയെടുക്കും.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരും. എന്നാല്‍ അത് ജനങ്ങള്‍ക്ക് പ്രായമില്ലാത്ത രീതിയിലാകും. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാകും നടപടി. ഇന്ധന വില കൂടുകയാണ്. കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാണ്. എണ്ണ ബള്‍ക്ക് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് വില കൂട്ടിയതിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇളവ് ആവശ്യമാണ്. അല്ലെങ്കില്‍ മറ്റിടങ്ങളില്‍ നിന്ന് എണ്ണയടിക്കാനുള്ള അനുമതി ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. നിരക്ക് കൂട്ടണമെന്ന് ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ച കമ്മീഷനും അഭിപ്രായപ്പെട്ടിരുന്നു. എത്ര വര്‍ധിപ്പിക്കണം എന്ന കാര്യത്തിലാണ് ആലോചനകള്‍ നടക്കുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. പത്ത് രൂപയാക്കാനാണ് സാധ്യത. എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടരുതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നിരക്ക് കൂട്ടിയില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.












Click it and Unblock the Notifications