11കാരിയെ പീഡിപ്പിച്ച ബസ് ക്ളീനര്‍ പിടിയില്‍
മലപ്പുറം : പതിനൊന്നു വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച ബസ് കഌനര്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കുട്ടി ഇടയ്ക്ക് യാത്ര ചെയ്യാറുള്ള ബസിലെ കഌനര്‍ ഷാജുദ്ദീന്‍ ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. സ്‌കൂള്‍ വിട്ട് വന്ന പെണ്‍കുട്ടിയെ വഴിയരുകില്‍ കാത്ത് നിന്ന പ്രതി പീഡിപ്പിയ്ക്കുകയായിരുന്നു.
കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങവേ പ്രതി വഴിയരികില്‍ കാത്തുനിന്നു. ഇടവഴിയില്‍ നിന്ന് പ്രതി കുട്ടിയോട് കുടിയ്ക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ബാഗില്‍ നിന്നും വെള്ളമെടുക്കുന്നതിനിടെ ഷാജുദ്ദീന്‍ കുട്ടിയെ കയറിപ്പിടിച്ചു.

കുട്ടി ബഹളം വയ്ക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തു. ആളുകളെത്തി ഷാജുദ്ദീനെ കൈകാര്യം ചെയ്തു. ഇതിനിടയില്‍ പ്രതി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഷാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കി. ഇയാളെ പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.












Click it and Unblock the Notifications