കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 രൂപ നല്‍കിയ യുവതിക്ക് ബാക്കി നല്‍കിയില്ല; പൊലീസ് ഇടപെട്ടപ്പോള്‍ ബാക്കി തുക നല്‍കി മാപ്പ് പറഞ്ഞ് കണ്ടക്ടര്‍ തടിയൂരി

  • By Desk
Google Oneindia Malayalam News

ഉപ്പള: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കിടെ 500 രൂപ നല്‍കി ടിക്കറ്റ് വാങ്ങിയ യുവതിക്ക് ഡ്രൈവര്‍ ബാക്കി തുക നല്‍കിയില്ല. ഒടുവില്‍ യുവതി ബഹളം വെച്ചപ്പോള്‍ സഹയാത്രക്കാരും എയ്ഡ്‌പോസ്റ്റിലെ പൊലീസും ഇടപെട്ടു. ഇതേ തുടര്‍ന്ന് ബാക്കി തുക നല്‍കി മാപ്പ് പറഞ്ഞ് കണ്ടക്ടര്‍ തടിയൂരി. ഇന്നലെ വൈകിട്ട് മൂന്നരയോടെ ഉപ്പള ടൗണിലാണ് സംഭവം. കാസര്‍കോട്ട് നിന്ന് കൈക്കുഞ്ഞുമായി ബസില്‍ കയറിയ യുവതിയെയാണ് കണ്ടക്ടര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്. 500 രൂപ നല്‍കിയപ്പോള്‍ ടിക്കറ്റ് നല്‍കിയ കണ്ടക്ടര്‍ ബാക്കിതുക പിന്നീട് നല്‍കാമെന്ന് പറഞ്ഞു.

500

കമ്മ്യൂണിസ്റ്റുകൾ അങ്ങിനെ ചെയ്യില്ല; മൂഡിയെ പൊങ്കാലയിട്ടത് അവരല്ല, പിന്നിൽ സംഘപ്രവർത്തകരെന്ന് ...

ഇതേ തുടര്‍ന്ന് ഉപ്പളയിലെത്തിയപ്പോള്‍ യുവതി ബാക്കി തുക ആവശ്യപ്പെട്ടപ്പോള്‍ നേരത്തെ നല്‍കിയിരുന്നതായി കണ്ടക്ടര്‍ പറഞ്ഞു. ഇതോടെ യുവതി ബഹളം വെച്ചു. അതിനിടെ സഹയാത്രക്കാര്‍ ഇടപെട്ടു. വിവരം പൊലീസിലും അറിയിച്ചു. പൊലീസെത്തി ടിക്കറ്റുകളും കണ്ടക്ടറുടെ ബാഗും പരിശോധിച്ചപ്പോള്‍ 400ല്‍പ്പരം രൂപ അധികമായി കണ്ടു. ഇതോടെ കണ്ടക്ടറുടെ കള്ളി വെളിച്ചത്തുവരികയായിരുന്നു. പിന്നീട് കണ്ടക്ടറെ താക്കീത് ചെയ്തു വിട്ടു.

English summary
bus conductor do not give balance; lady call police for balance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X