യാതയ്ക്കിടെ ശ്രദ്ധ വനിതാ യാത്രക്കാരില്‍... പീഡനക്കേസില്‍ പിടിയിലായ ബസ് ഡ്രൈവറുടെ 'കളികള്‍'...
മൂന്നാമത്തെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വിവാഹവാഗ്ദാനം നല്‍കി നിരവധി യുവതികളെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവറായ കൂട്ടിക്കല്‍ കല്ലുപുരയ്ക്കല്‍ അക്ബറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
10 വര്‍ഷത്തിനിടെ നാലു യുവതികളെയാണ് 29 കാരനായ അക്ബര്‍ നിയമപരമല്ലാതെ വിവാഹം ചെയ്ത് പീഡിപ്പിച്ചത്.

ബസ് ഡ്രൈവര്‍
സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന അക്ബര്‍ യാത്രക്കാരികളായ യുവതികളെയാണ് നോട്ടമിട്ടിരുന്നത്.പരിചയപ്പെട്ട ശേഷം ഇയാള്‍ യുവതികള്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍കുകയാണ് ചെയ്തിരുന്നത്.

പിന്നീട് ബന്ധം സ്ഥാപിക്കും
മൊബൈല്‍ ഫോണിലൂടെയാണ് യുവതികളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നത്. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

വിവാഹം നിയമപരമല്ല
ഇതിനകം നാലു യുവതികളെ അക്ബര്‍ വിവാഹം കഴിച്ചിരുന്നെങ്കിലും ഇവയൊന്നും നിയമപരമായിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റു മതങ്ങളിലുള്ളവരെ വിവാഹശേഷം ഇയാള്‍ സ്വന്തം മതത്തിലേക്ക് മാറ്റിയതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

ആദ്യവിവാഹം
കാസര്‍കോഡ് സ്വദേശിനിയായ 16 കാരിയെയാണ് അക്ബര്‍ ആദ്യം വിവാഹം ചെയ്തത്. പിന്നീട് തന്റെ നാട്ടിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിയെയും ഇയാള്‍ വിവാഹം കഴിച്ചു.

പരാതിക്കാരി
പാമ്പാടിയിലുള്ള മൂന്നാമത്തെ ഭാര്യയാണ് അക്ബറിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളം വിവാഹവാഗ്ദാനം നല്‍കി തന്നെ അക്ബര്‍ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

അറസ്റ്റ് കൊടൈക്കനാലില്‍ വച്ച്
തന്റെ നാലാം ഭാര്യക്കൊപ്പം കൊടൈക്കനാലില്‍ വച്ചു ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഇരുവരെയും പിടികൂടിയെങ്കിലും യുവതിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ ഇതുവരെ തയ്യാറായിട്ടില്ല.












Click it and Unblock the Notifications