കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസുകള്‍ ചാര്‍ജ് കുറക്കില്ല; സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു, രണ്ടാഴ്ചത്തേക്ക്

  • By Desk
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടി. കൊറോണ പ്രതിസന്ധി കാരണം സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് നേരത്തെ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടിതയെ സമീപിക്കുകയായിരുന്നു. ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

30

നിലവില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ ബസില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കൂ. സാമൂഹിക അകലം പാലിച്ചാണ് യാത്ര അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത സാമ്പത്തിക നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ചാര്‍ജ് കുറയ്ക്കരുതെന്നുമാണ് ബസ് ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു.

ക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെ

എന്നാല്‍ ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയില്ല. താല്‍ക്കാലിക സ്‌റ്റേ മാത്രമാണുള്ളത്. നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ ബസ് ഉടമകളോട് കോടതി നിര്‍ദേശിച്ചു.നിരക്ക് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ബസ് ഉടമകള്‍ അടുത്ത ദിവസം മുതല്‍ സമ്പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുമെന്നും അറിയിച്ചു.

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

നേരത്തെ ഒന്നിടവിട്ട സീറ്റ് ഒഴിച്ചിടണമെന്ന് നിര്‍ദേശിച്ച സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ധിപ്പിച്ച നിരക്ക് കുറച്ചത്. ചാര്‍ജ് കൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ല. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!

ജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധിജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധി

English summary
Bus fare hike continue till two weeks; Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X