ടാക്സ് ഒഴിവാക്കി, നിയന്ത്രണം നീക്കി; പിന്നെന്തിന് ബസ് ചാര്‍ജ് വര്‍ധന, സര്‍ക്കാര്‍ അപ്പീല്‍ നല്കി
കൊച്ചി: കൊറോണ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇനിയുമില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. കൊറോണയെ തുടര്‍ന്ന് നഷ്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചത്. പിന്നീട് നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഇനിയും വര്‍ധന തുടരേണ്ടെന്ന് തീരുമാനിച്ചു. തുടര്‍ന്ന് വര്‍ധന പിന്‍വലിക്കുകയായിരുന്നു.

ഈ നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയാണുണ്ടായത്. ഇതിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. ബസ് ഉടമകള്‍ക്ക് മൂന്ന് മാസത്തേക്ക് ടാക്സ് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഉടമകളുടെ വലിയ പ്രതിസന്ധി ഇങ്ങനെ നീങ്ങി. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി പരിശോധിക്കുന്നുണ്ട്. ബസ് ചാര്‍ജ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടി സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്. വര്‍ധനവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
നിലവില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ ബസില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ കടുത്ത സാമ്പത്തിക നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ചാര്‍ജ് കുറയ്ക്കരുതെന്നുമാണ് ബസ് ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഹൈക്കോടതി അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications