കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സ് ഒഴിവാക്കി, നിയന്ത്രണം നീക്കി; പിന്നെന്തിന് ബസ് ചാര്‍ജ് വര്‍ധന, സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇനിയുമില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. കൊറോണയെ തുടര്‍ന്ന് നഷ്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചത്. പിന്നീട് നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഇനിയും വര്‍ധന തുടരേണ്ടെന്ന് തീരുമാനിച്ചു. തുടര്‍ന്ന് വര്‍ധന പിന്‍വലിക്കുകയായിരുന്നു.

30

ഈ നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യുകയാണുണ്ടായത്. ഇതിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. ബസ് ഉടമകള്‍ക്ക് മൂന്ന് മാസത്തേക്ക് ടാക്‌സ് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഉടമകളുടെ വലിയ പ്രതിസന്ധി ഇങ്ങനെ നീങ്ങി. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിക്കുന്നുണ്ട്. ബസ് ചാര്‍ജ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടി സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്. വര്‍ധനവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

പാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചുപാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചു

നിലവില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ ബസില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ കടുത്ത സാമ്പത്തിക നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ചാര്‍ജ് കുറയ്ക്കരുതെന്നുമാണ് ബസ് ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഹൈക്കോടതി അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നില്ല.

English summary
Bus fare hike: Kerala Government files appeal to High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X