സ്വകാര്യ ബസുകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെടുന്നു, വിദ്യാര്‍ഥികള്‍ക്കും സൗജന്യം അനുവദിയ്ക്കില്ലെന്ന്
പാലക്കാട്: ഡീസല്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിയ്ക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ഥികളുടെ സൗജന്യ നിരക്കില്‍ മാറ്റം വരുത്തണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം വൈകിയാല്‍ അനിശ്ചിതകാലം സമരം തുടങ്ങനാനാണ് തീരുമാനം
മിനിമം നിരക്ക് ഏഴ് രൂപയായി പ്രഖ്യാപിയ്ക്കുമ്പോള്‍ ഡീസല്‍ വില ഇപ്പോഴത്തെതിനെക്കാള്‍ കുറവായിരുന്നെന്നും നിരക്ക് വര്‍ധിപ്പിയ്ക്കണമെന്നും പാലക്കാട് ചേര്‍ന്ന് സ്വകാര്യ ബസ് ഉടമകളുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വാഹനമേഖലയുമായി ബന്ധപ്പെട്ട എല്ലാത്തിനും നിരക്ക് കൂടിയെന്നും ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് ഉയര്‍ത്താതെ കഴിയില്ലെന്നും ബസ് ഉടമകള്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രിയ്ക്ക് നിവേദനം നല്‍കും. സര്‍ക്കാര്‍ തീരുമാനം വൈകിയാല്‍ അനിശ്ചിത കാലത്തേയ്ക്ക് സമരത്തിനുപോകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കിലുള്ള യാത്ര അനുവദിയ്ക്കില്ലെന്നും ഉടമകള്‍ പറയുന്നു. വിവിധ ജില്ലകളില്‍ നിന്നായി അന്‍പതിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications