Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലടിയില്‍ നിന്നും പാകിസ്താനിലേക്ക് ബസ്സ്; ബസ്സില്‍ ഖാന്‍ മുതല്‍ കമല്‍ വരെ,ആരെയും അമ്പരിപ്പിക്കും

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് കാണികളെ അമ്പരപ്പിക്കുന്നു. കാലടിയില്‍ നിന്നും പാകിസ്താനിലേക്ക് പോകുന്ന ബസാണ് സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ആദ്യം കാണുമ്പോള്‍ അമ്പരപ്പുണ്ടാകുമെങ്കിലും പിന്നീട് കാര്യങ്ങള്‍ പതുക്കെ മനസിലായി തുടങ്ങും.

യൂണിയന്‍ കലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇന്‍സ്റ്റലേഷനാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ ഷാരൂഖ് ഖാന്‍, സംവിധായകന്‍ കമല്‍, സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ എന്നിവരുടെ ചിത്രങ്ങളും ബസില്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്.

 ഇന്‍സ്റ്റലേഷന്‍

ഇന്‍സ്റ്റലേഷന്‍

ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ മാതൃകയില്‍ നിര്‍മിച്ച ഇന്‍സ്റ്റലേഷനില്‍ പാകിസ്താനെക്കുറിച്ച് പരാമര്‍ശമുണ്ടായത് വന്‍ വിവാദമായിരിക്കുകയാണ്.

കാലടി പോലീസ് സ്‌റ്റേഷന്‍

കാലടി പോലീസ് സ്‌റ്റേഷന്‍

ഇന്‍സ്റ്റലേഷന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കാലടി പോലീസില്‍ പരാതി നല്‍കി.

ബസ്

ബസ്

പാകിസ്താന്‍ എന്നു ബോര്‍ഡുവച്ച ബസില്‍ ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ് എന്നീ റൂട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. അറബിയിലും എഴുതിയിട്ടുണ്ട്.

എടുത്തുമാറ്റണം

എടുത്തുമാറ്റണം

കാലടി പോലീസ് സര്‍വകലാശാലയിലെത്തിയെങ്കിലും നീക്കം ചെയ്തില്ല. ചര്‍ച്ചയായതോടെ ഇതുനീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍ എംസി ദിലീപ് കുമാര്‍ പ്രോ വൈസ് ചാന്‍സിലര്‍ ധര്‍മരാജ് അടാട്ടിനും രജിസ്ട്രാര്‍ ടിപി രവീന്ദ്രനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 രജിസ്ട്രാര്‍

രജിസ്ട്രാര്‍

പോലീസിന്റെ നിര്‍ദേശം അനുസരിച്ച് രജിസ്ട്രാര്‍ യൂണിയന്‍ ഭാരവാഹികളോട് ഇന്‍സ്റ്റലേഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+