വരാപ്പുഴയില്‍ ബസ് ബൈക്കിലും കാറിലുമിടിച്ച് നാല് മരണം, മരിച്ചവരില്‍ കുസാറ്റ് വിദ്യാര്‍ഥികളും
എറണാകുളം വരാപ്പുഴയില്‍ വാഹനാപകടത്തില്‍ നാല് മരണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വരാപ്പുഴ പാലത്തില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.
കൊച്ചി : എറണാകുളം വരാപ്പുഴയില്‍ വാഹനാപകടത്തില്‍ നാല് മരണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വരാപ്പുഴ പാലത്തില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 1.15നാണ് അപകടമുണ്ടായത്. അമൃത ആശ്രമത്തിലെ ബസാണ് ബൈക്കിലും കാറിലുമിടിച്ചത്.
പറവൂര്‍ കാക്കനാട് സ്വദേശികളാണ് ബൈക്കിലുണ്ടായിരുന്നത്. കൊല്ലത്തു നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍, കാക്കനാട് സ്വദേശി കിരണ്‍ എന്നിവരും കാറി ലുണ്ടായിരുന്ന അക്ഷയ്, ജിജിഷ എന്നിവരുമാണ് മരിച്ചത്. കിരണും ഹരിശങ്കറും സംഭവസ്ഥലത്തു തന്നെ മരിച്ചു.
കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പെണ്‍കുട്ടികളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. കാറിലുണ്ടായിരുന്നവര്‍ കുസാറ്റ് വിദ്യാര്‍ഥികളാണ്.












Click it and Unblock the Notifications