സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ സൂചനാ പണിമുടക്ക് തുടങ്ങി
സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.
തൃശ്ശൂര്‍ : ബസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. വെകിട്ട് ആറു വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.
ഇന്ധന വില വര്‍ധനവ്, സ്പെയര്‍ പാര്‍ട്സുകളുടെ വിലക്കയറ്റം, യാത്രാനിരക്ക് വര്‍ധന തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.പണിമുടക്ക് കൊണ്ടു പരിഹാരമായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്.

ബസ് സമരം മിക്കയിടത്തും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയെയാണ് സമരം കാര്യമായി ബാധിച്ചത്. സ്വകാര്യ ബസ്സുകളെ പ്രധാനമായും ആശ്രയിക്കുന്ന കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ സമരം യാത്രക്കാരെ വെട്ടിലാക്കി. ഈ മേഖലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് ആശ്വാസകരമായി മാറിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications