കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസുടമകളുടെ ചര്‍ച്ചയില്‍ തമ്മിലടി, ഒരു വിഭാഗം തള്ളിക്കയറി ഒന്നും മിണ്ടാതെ ഗതാഗത മന്ത്രി

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ബസ് സമരങ്ങള്‍ നടത്തുന്നത് പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു

Google Oneindia Malayalam News

കോഴിക്കോട്: സ്വകാര്യ ബസുടകള്‍ രണ്ടുദിവസമായി തുടരുന്ന ബസ് സമരം ഒത്തുതീര്‍പ്പാക്കാനായി വിൡച്ച ചര്‍ച്ചയില്‍ തമ്മിലടി. സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ തമ്മിലുള്ള തര്‍ക്കാണ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. കോഴിക്കോട് ഗസ്റ്റ് ഗൗസില്‍ നടന്ന ചര്‍ച്ചയില്‍ ഒരു വിഭാഗം സംഘടനാ പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് പ്രശ്‌നം വഷളാക്കി.

1

അതേസമയം പ്രശ്‌നം നടന്നിട്ടും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഒന്നും മിണ്ടാതിരുന്നത് ഞെട്ടിച്ചു. അതേസമയം മുഴുവന്‍ സംഘടനകളെയും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് ചില നേതാക്കള്‍ ആരോപിച്ചു. ഇക്കാരണം കൊണ്ടാണ് ഒരു വിഭാഗം യോഗത്തിലേക്ക് ഇടിച്ചുകയറിയത്. ഇപ്പോള്‍ നടക്കുന്ന സമരം നിയവിരുദ്ധമാണെന്ന് മന്ത്രിക്കറിയാമായിരുന്നിട്ടും സമരക്കാര്‍ക്ക് അനുകൂലമായ നടപടിയെടുക്കുന്നുവെന്ന് ആക്ഷേപമുണ്ട്.

2

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ബസ് സമരങ്ങള്‍ നടത്തുന്നത് പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സമരം പിന്‍വലിക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വര്‍ധിക്കിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. അതേസമയം സാധാരണഗതിയില്‍ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായാല്‍ ഒരുമാസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് നിയമമുണ്ട്. ഇത് സ്വകാര്യ ബസുടമകള്‍ തെറ്റിച്ചെന്നും ആരോപണമുണ്ട്.

English summary
bus owners fight over meeting with minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X