ബസുകളില്‍ സിസിടിവി; സാവകാശം തന്നില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ ഓട്ടം നിര്‍ത്തുമെന്ന് ബസുടമകള്‍
സാമ്പത്തികമായി ഏറെ നഷ്ടത്തിലാണ് എന്നാണ് ബസുടമകള്‍ പറയുന്നത്. ചെലവ് സര്‍ക്കാര്‍ വഹിക്കണം എന്നാണ് നിര്‍ദേശം

പാലക്കാട്: ബസുകളില്‍ ക്യാമറ ഘടിപ്പിക്കണം എന്ന ഗതാഗത വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ ബസ് ഉടമകള്‍. ഫെബ്രുവരി 28-ന് അകം എല്ലാ ബസുകളിലും ക്യാമറ വെക്കണം എന്ന നിര്‍ദേശം അപ്രായോഗികമാണ് എന്ന് ആള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് അറിയിച്ചു.
ഇത് സംബന്ധിച്ച അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കും എന്നും ആള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് വ്യക്തമാക്കി. ക്യാമറക്ക് വേണ്ടി പണം ചിലവാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല എന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
ബസിന്റെ ടെസ്റ്റ് വരുന്നതിന് മുന്നോടിയായി ക്യാമറകള്‍ വെക്കാന്‍ തയ്യാറാണ് എന്നും ഒരുമിച്ച് ഇത്രയധികം ബസുകള്‍ സി സി ടി വി സ്ഥാപിക്കുമ്പോള്‍ നിലവാരമുള്ള ക്യാമറകള്‍ ലഭ്യമാകുന്നതില്‍ തടസം ഉണ്ടാകും എന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത് എന്നും ബസ് ഉടമകള്‍ പറഞ്ഞു.
ക്യാമറ ഘടിപ്പിക്കാന്‍ സാവകാശം തന്നില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കും എന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു. ബസുകളുടെ മത്സരയോട്ടം മൂലം അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് ക്യാമറ ഘടിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28 ന് മുമ്പ് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം എന്നതായിരുന്നു ഗതാഗത വകുപ്പിന്റെ നിര്‍ദേശം.
ബസുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ ആവശ്യമായ തുകയുടെ പകുതി റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ വഹിക്കും. ബാക്കി തുക ഉടമകള്‍ വഹിക്കണം. എന്നാല്‍ ക്യാമറ സ്ഥാപിക്കാനാവശ്യമായ മുഴുവന്‍ തുകയും റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നും അനുവദിക്കണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications