Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെമ്പേരിയിൽ ബസ്സിനടിയിൽ പെട്ട് സ്ത്രീ മരിച്ചത് ടൗണിലെ അശാസ്ത്രീയമായ ബസ് പാര്‍ക്കിംഗ്മൂലമെന്ന് ആരോപണം

ശ്രീകണ്ഠാപുരം: കഴിഞ്ഞ ദിവസം ചെമ്പേരിയിൽ ബസ്സിനടിയിൽപെട്ട് സ്ത്രീ മരിച്ച സംഭവം ടൗണിലെ അശാസ്ത്രീയമായ ബസ് പാർക്കിങ്ങ് മൂലമെന്ന് ആരോപണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സമീപത്തുള്ള കടയിൽ സ്ഥാപിച്ച സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

ബുധനാഴ്ച രാവിലെയാണ് ചെമ്പേരി ടൗണില്‍ നിന്നും ബസു കയറി ജോലി സ്ഥലത്തേക്ക് പോകുന്നതിനു വേണ്ടി ടൗണിലെത്തിയ ഓമന(46) യെ പുലിക്കുരുമ്പഭാഗത്ത് നിന്നും എത്തിയ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് പിന്‍ചക്രം കയറി ദാരുണമായാണ് അന്ത്യം.

omana

ചെമ്പേരിക്കടുത്ത പയറ്റുചാലിലെ തയ്യില്‍ ഷണ്‍മുഖത്തിന്റെ ഭാര്യയാണ് ഓമന. ബുധനാഴ്ച രാവിലെ 7.30നായിരുന്നു അപകടം . ഉടന്‍ ആശുപത്രയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലസ്ടു വിന് പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളൂം നാലാം ക്ലാസ്സില്‍ പഠിക്കുന്ന മറ്റൊരു മകളുമാണ് ഓമനക്കുള്ളത്. ഭര്‍ത്തവ് ഷണ്‍മുഖന്‍ രോഗബാധിതനാണ്. ഈ കുടുബത്തിന്റെ ഏക അത്താണിയായിരുന്നു മരണപ്പെട്ട ഓമന . മക്കള്‍ :അനിത, അജിത, അഖില, സംസ്‌കാരം ശ്രീകണ്ഠാപുരം നഗരസഭയുടെ ചേപ്പറമ്പിലുള്ള പൊതുശ്മശാനത്തില്‍ നടന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+