കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളവ് ലഭിച്ചിട്ടും കാര്യമില്ല; ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗതം ഉണ്ടാകില്ല, ഉത്തരവില്‍ ഭേദഗതി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗതം ഉണ്ടാകില്ല. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. എന്നാല്‍ കളക്ടറുടെ അനുമതി ലഭിക്കുന്ന വാഹനങ്ങള്‍ സര്‍വീസ് നടത്തും. ഇങ്ങനെ അനുമതി ലഭിക്കുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമുണ്ടാകുമെന്ന ചീഫ് സെക്രട്ടറി പറഞ്ഞു. ഇരിപ്പിടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.

k

കനത്ത നഷ്ടം നേരിട്ട് സര്‍വീസിനില്ലെന്നാണ് അവരുടെ നിലപാട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായവും അവര്‍ ആവശ്യപ്പെടുന്നു. നിയന്ത്രണത്തോടെ ബസ് ഓടിക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നേരത്തെ ഇറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തിയത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ ഇളവ് ലഭിക്കുന്ന ജില്ലകളിലെ സാഹചര്യവും മറിച്ചാകില്ലെന്നാണ് വിവരം.

അതേസമയം, ഇളവ് ലഭിച്ചാലും ജില്ല വിട്ടുള്ള യാത്രയ്ക്ക് എല്ലാവര്‍ക്കും അനുമതിയുണ്ടാകില്ല. അത്യാവശ്യമെന്ന് ബോധ്യമുള്ള യാത്രകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ. കാറില്‍ മൂന്ന് പേരിലധികം യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളില്‍ ജില്ലാതലത്തില്‍ ഇളവ് ലഭിച്ചാലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് പോലീസ് മേധാവി ലോക്‌നാഥ് ബെഹറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. അവശ്യമെന്ന് തോന്നുന്ന യാത്രകള്‍ക്ക് മാത്രമേ ജില്ലയ്ക്ക് പുറത്തേക്ക് അനുമതി നല്‍കൂ. മറ്റുള്ളവര്‍ക്ക് ജില്ലയില്‍ യാത്ര ചെയ്യാമെന്നും ഡിജിപി പറഞ്ഞു.

20ന് ശേഷം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ-ഇരട്ട അക്ക നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് നടപ്പായാല്‍ തന്നെ പകുതി വാഹനങ്ങള്‍ കുറയും. സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കില്ല. എന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധമാണ്. ഓഫീസുകളില്‍ പോകുന്നവര്‍ ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. അവശ്യസര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. മറ്റു ഓഫീസുകള്‍ കുറഞ്ഞ ജീവനക്കാരുമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്നും ഡിജിപി പറഞ്ഞു.

വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്‌സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്‌സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഇറാന്റെ തിരിച്ചുവരവ് അതിവേഗം; കൊറോണയെ രാജ്യം മറികടന്നോ? ടെഹ്‌റാനില്‍ ജനത്തിരക്ക്ഇറാന്റെ തിരിച്ചുവരവ് അതിവേഗം; കൊറോണയെ രാജ്യം മറികടന്നോ? ടെഹ്‌റാനില്‍ ജനത്തിരക്ക്

കേരളത്തിനും തമിഴ്‌നാടിനും ആശ്വാസം; കൊറോണ പിന്‍വാങ്ങുന്നു? കണക്കുകള്‍ പറയുന്നത്...കേരളത്തിനും തമിഴ്‌നാടിനും ആശ്വാസം; കൊറോണ പിന്‍വാങ്ങുന്നു? കണക്കുകള്‍ പറയുന്നത്...

English summary
Bus service may not start in Kerala before May 3rd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X