കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവില താങ്ങാനാവുന്നില്ല; സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ സര്‍വ്വീസ് നിര്‍ത്തിയത് 200 ബസ്സുകള്‍

Google Oneindia Malayalam News

കൊച്ചി: ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില താങ്ങാനാവാതെ സംസ്ഥാനത്ത് ഒരാഴ്ച്ചക്കുള്ളില്‍ നിരത്തൊഴിഞ്ഞത് 200 ഓളം സ്വകാര്യ ബസ്സുകള്‍. ദിനംപ്രതി മൂന്ന് ബസ്സുകളാണ് സര്‍വ്വീസ് നിര്‍ത്തുന്നത്. ഇന്ധനവിലയോടൊപ്പം സ്‌പെയര്‍ പാട്‌സ് അടക്കമുള്ളവയുടെ ചിലവ് താങ്ങാനാവാത്തും സര്‍വ്വീസീനെ ബാധിക്കുന്നു.

ഈ മാസം മുപ്പതിന് ശേഷം 2000 ഓളം ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്താന്‍ ആലോചിക്കുന്നതായി ബസ്സുടമകളുടെ സംഘടനകള്‍ വ്യക്തമാക്കുന്നു. പത്തവര്‍ഷത്തിനിടെ 9000 സ്വകാര്യ ബസ്സുകളും 900 കെഎസ്ആര്‍ടിസി ഷെഡ്യൂളുകളും സര്‍വ്വീസ് നിര്‍ത്തി. ചാര്‍ജ്ജ് വര്‍ധന നപ്പാക്കിയ മാര്‍ച്ചിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ പത്തുമുതല്‍ 20 ശതമാനം വരെ കുറവുണ്ടായതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നാല് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഇന്ന് 17 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ഡീസലിന് വില വര്‍ധിക്കുന്നത്. മുംബൈയില്‍ പെട്രോളിന് വില 89 രൂപയിലെത്തി നില്‍ക്കുകയാണ്. ദല്‍ഹിയില്‍ 82 ആണ് നിലവിലെ പെട്രോള്‍ വില.

bus1

English summary
bus service stopped due to petrol prize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X