ലിങ്ക് റോഡിലൂടെയുള്ള ബസ് സർവ്വീസ് തുടരും.ഉടമകളുടെ പ്രയാസങ്ങൾക്ക് താൽക്കാലിക പരിഹാരം
വടകര:പഴയ ബസ് സ്റ്റാൻഡിൽ നിന്നും വില്യാപ്പള്ളി,ആയഞ്ചേരി,മേമുണ്ട,കോട്ടപ്പള്ളി,തീക്കുനി ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സുകൾ പുതിയ ബസ് സ്റ്റാൻഡ് ഒഴിവാക്കി ലിങ്ക് റോഡിലൂടെ തിരിച്ചു വിട്ടതിനെതിരെ സ്വകാര്യ ബസ്സുടമകളുടെ പ്രതിഷേധത്തിന് താൽക്കാലിക പരിഹാരം.ട്രാഫിക് എസ്.ഐ.എം.എം.സുദർശന കുമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് താത്കാലിക പരിഹാരമായത്.
താൽക്കാലികമായി നിലവിലത്തെ ലിങ്ക് റോഡിലൂടെയുള്ള സർവ്വീസ് തുടരാനും,ബസ്സുടമകൾക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുകയാണെങ്കിൽ കുറച്ച് ദിവസം കഴിഞ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിന്മേലാണ് നാളെ മുതൽ ഈ റൂട്ടുകളിൽ നടത്താൻ നിശ്ചയിച്ച സമരത്തിൽ നിന്നും ഉടമകൾ പിന്മാറിയത്.ബസ്സുടമകൾ ഉന്നയിച്ച പാരലൽ സർവ്വീസിനെതിരെ ഇന്നലെ തന്നെ നടപടികൾ ആരംഭിച്ചു.

അടക്കാത്തെരുവ് ജങ്ക്ഷനിൽ ബസ്സുകൾക്ക് മുന്നിലായി നിർത്തിയിട്ട് സർവ്വീസ് നടത്തിയ നാല് ജീപ്പുകൾക്കെതിരെയും.മൂന്ന് ഓട്ടോ റിക്ഷകൾക്കെതിരെയും നടപടി സ്വീകരിച്ച് പിഴ ഈടാക്കി.കോഴിക്കോട്,കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നും വടകര പഴയ ബസ് സ്റ്റാൻഡിലേക്ക് എത്തേണ്ട ബസ്സുകൾ പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടം അവസാനിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ബസ്സുടമകൾക്ക് പോലീസ് നിർദ്ദേശം നൽകി.പഴയ ബസ് സ്റ്റാൻഡിൽ വരാത്ത ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.യോഗത്തിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ പ്രസിഡണ്ട് ടി.എം.ദാമോദരൻ,സെക്രട്ടറി കെ.കെ.ഗോപാലൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications