കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിങ്ക് റോഡിലൂടെയുള്ള ബസ് സർവ്വീസ് തുടരും.ഉടമകളുടെ പ്രയാസങ്ങൾക്ക് താൽക്കാലിക പരിഹാരം

  • By Desk
Google Oneindia Malayalam News

വടകര:പഴയ ബസ് സ്റ്റാൻഡിൽ നിന്നും വില്യാപ്പള്ളി,ആയഞ്ചേരി,മേമുണ്ട,കോട്ടപ്പള്ളി,തീക്കുനി ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സുകൾ പുതിയ ബസ് സ്റ്റാൻഡ് ഒഴിവാക്കി ലിങ്ക് റോഡിലൂടെ തിരിച്ചു വിട്ടതിനെതിരെ സ്വകാര്യ ബസ്സുടമകളുടെ പ്രതിഷേധത്തിന് താൽക്കാലിക പരിഹാരം.ട്രാഫിക് എസ്.ഐ.എം.എം.സുദർശന കുമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് താത്കാലിക പരിഹാരമായത്.

താൽക്കാലികമായി നിലവിലത്തെ ലിങ്ക് റോഡിലൂടെയുള്ള സർവ്വീസ് തുടരാനും,ബസ്സുടമകൾക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുകയാണെങ്കിൽ കുറച്ച് ദിവസം കഴിഞ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിന്മേലാണ് നാളെ മുതൽ ഈ റൂട്ടുകളിൽ നടത്താൻ നിശ്ചയിച്ച സമരത്തിൽ നിന്നും ഉടമകൾ പിന്മാറിയത്.ബസ്സുടമകൾ ഉന്നയിച്ച പാരലൽ സർവ്വീസിനെതിരെ ഇന്നലെ തന്നെ നടപടികൾ ആരംഭിച്ചു.

download

അടക്കാത്തെരുവ് ജങ്ക്ഷനിൽ ബസ്സുകൾക്ക് മുന്നിലായി നിർത്തിയിട്ട് സർവ്വീസ് നടത്തിയ നാല് ജീപ്പുകൾക്കെതിരെയും.മൂന്ന് ഓട്ടോ റിക്ഷകൾക്കെതിരെയും നടപടി സ്വീകരിച്ച് പിഴ ഈടാക്കി.കോഴിക്കോട്,കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നും വടകര പഴയ ബസ് സ്റ്റാൻഡിലേക്ക് എത്തേണ്ട ബസ്സുകൾ പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടം അവസാനിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ബസ്സുടമകൾക്ക് പോലീസ് നിർദ്ദേശം നൽകി.പഴയ ബസ് സ്റ്റാൻഡിൽ വരാത്ത ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.യോഗത്തിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ പ്രസിഡണ്ട് ടി.എം.ദാമോദരൻ,സെക്രട്ടറി കെ.കെ.ഗോപാലൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.

കൊയിലാണ്ടി ബൈപ്പാസ് വഴിമാറ്റുന്നത് ആര്‍ക്കു വേണ്ടി..? പ്രതിഷേധവുമായി സന്നദ്ധപ്രവര്‍ത്തകര്‍കൊയിലാണ്ടി ബൈപ്പാസ് വഴിമാറ്റുന്നത് ആര്‍ക്കു വേണ്ടി..? പ്രതിഷേധവുമായി സന്നദ്ധപ്രവര്‍ത്തകര്‍

English summary
Bus service through link road will be continued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X